സി.പിഎം പ്രവര്‍ത്തകരുടെ എതിര്‍പ്പിനിടെ കയ്യേറ്റം ഒഴിപ്പിച്ച ദേവികുളം സബ്കലക്ടര്‍ ശ്രീറാം വെങ്കിട്ടരാമന് റവന്യുമന്ത്രി ഇ.ചന്ദ്രശേഖരന്റെ അഭിനന്ദനം. പൊലീസ് സഹകരിക്കാതിരിന്നിട്ടും ഒഴിപ്പിക്കല്‍ നടത്തിയതിനാണ് മന്ത്രി ഇ. ചന്ദ്രശേഖരന് സബ് കലക്ടറെ ഫോണില്‍ വിളിച്ച് അനുമോദനം അറിയിച്ചത്. കയ്യേറ്റത്തിനെതിരെ ശക്തമായ നടപടി തുടരാനും മന്ത്രി നിര്‍ദേശം നല്കി.
Advertisement