ഈസ്റ്ററിന് മദ്യപാനം ഉള്‍പ്പെടെയുള്ള ദുശ്ശീലങ്ങള്‍ ഉപേക്ഷിക്കണമെന്ന് സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. ആരോഗ്യം നശിക്കാനും കുടുംബം തകരാനും മദ്യപാനം വഴിയൊരുക്കുമെന്ന് ഈസ്റ്റര്‍ സന്ദേശത്തില്‍ കര്‍ദിനാള്‍ പറഞ്ഞു. പുകവലി, ലഹരിമരുന്നുകളുടെ ഉപയോഗം തുടങ്ങി ജീവനു ഹാനികരമായ എല്ലാ പ്രവര്‍ത്തനങ്ങളില്‍ നിന്നും മാറിനില്‍ക്കണം. എന്തൊക്കെ കാരണങ്ങളുണ്ടെങ്കിലും ഗര്‍ഭഛിദ്രം ന്യായീകരിക്കാനാവില്ലെന്നും മാര്‍ ആലഞ്ചേരി പറഞ്ഞു.
Advertisement