ഗുജറാത്ത് ലയണ്‍സിനെ സണ്‍റൈസേഴ്സ് ഹൈദരാബാദ് ഒന്‍പത് വിക്കറ്റിന് തോല്‍പ്പിച്ചു. 136 റണ്‍സെന്ന സ്കോര്‍ 27 പന്തുകള്‍ ബാക്കിനിര്‍ത്തിയാണ് ഹൈദരാബാദ് ജയിച്ചുകയറിയത്. മൂന്ന് വിക്കറ്റ് വീഴ്ത്തിയ റഷീദ് ഖാനാണ് മാന്‍ ഓഫ് ദി മാച്ച്.
ടോസ് നേടിയത് മുതല്‍ എല്ലാം ഹൈരാബാദിന്് അനുകൂലമായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഗുജറാത്തിനായി ഓപ്പണിങിനിറങ്ങിയ ഇംഗ്ളീഷ് താരം ജേസണ്‍ റോയിയുടെ വെടിക്കെട്ട് ഭേദപ്പെട്ട തുടക്കം നല്‍കിയെങ്കിലും കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ വീണത് തിരിച്ചടിയായി.
ഐപിഎല്ലില്‍ രണ്ടാം മല്‍സരം മാത്രം കളിക്കുന്ന റഷിദ് ഖാനാണ് ഗുജറാത്തിനെ കറക്കിയിട്ടത്. നാലോവറില്‍ പത്തൊന്‍പത് റണ്‍സ് മാത്രം വിട്ടുനല്‍കിയാണ് റഷീദ് മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയത്. അഞ്ചാം വിക്കറ്റില്‍ ദിനേഷ് കാര്‍ത്തിക്കിന്റെയും ഡ്വെയിന്‍ സ്മിത്തിന്റെയും അര്‍ധസെഞ്ചുറി കൂട്ടുകെട്ട് ടീമിനെ ഭേദപ്പെട്ട സ്കോറിലെത്തിക്കുകയായിരുന്നു. ഗുജറാത്തിനായി അരങ്ങേറ്റം കുറിച്ച മലയാളി താരം ബേസില്‍ തമ്പി എട്ട് പന്തില്‍ നിന്ന് പുറത്താകാതെ പതിമൂന്ന് റണ്‍സ് നേടി.
മറുപടി ബാറ്റിങ് ആരംഭിച്ച ഹൈദരാബാദ് കരുതലോടെയാണ് തുടങ്ങിയതെങ്കിലും ഉടന്‍ തന്നെ ടോപ്പ് ഗിയറിലെത്തുകയായിരുന്നു .ശിഖര്‍ ധവാനെ തുടക്കത്തില്‍ നഷ്ടപ്പെട്ടെങ്കിലും പിന്നീട് ക്രീസിലെത്തിയ ഹെന്റിക്വസുമായി ചേര്‍ന്ന് ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണര്‍ നിയന്ത്രണം ഏറ്റെടുത്തു. ഇരുവും രണ്ടാം വിക്കറ്റില്‍ 77 പന്തില്‍ നിന്ന് 108 റണ്‍സ് സ്കോര്‍ ചെയ്തു. വാര്‍ണര്‍ 45 പന്തുകളില്‍ നിന്ന് 76 റണ്‍സും ഹെന്റികസ് 39 പന്തുപകളില് നിന്ന് 52 റണ്‍സുമെടുത്ത് പുറത്താകാതെ നിന്നു.