തമിഴ്നാട് ആരോഗ്യമന്ത്രിയുടെ ബന്ധുക്കളുടെ വീട്ടില്‍ നടത്തിയ ആദായ വകുപ്പിന്റെ റെയ്ഡിൽ 2.20 കോടി രൂപ പിടിച്ചെടുത്തു. ഉപതിരഞ്ഞെടുപ്പില്‍ വോട്ടര്‍മാരെ സ്വാധീനിയ്ക്കാനായി പണവും സമ്മാനങ്ങളും നല്‍കുന്നുവെന്ന രഹസ്യവിവരത്തെ തുടര്‍ന്നായിരുന്നു പരിശോധന. രാവിലെ 7.30ന് ആരംഭിച്ച റെയ്ഡ് മൂന്നു മണിക്കൂറോളം നീണ്ടു. ചെന്നൈയിലെ 19 ഇടങ്ങളിലും പുതുകോട്ട, തിരുച്ചിറപ്പള്ളി, നാമയ്ക്കല്‍ എന്നിവിടങ്ങളിലെ 13 ഇടങ്ങളിലുമാണ് ഒരേ സമയം ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയത്.
Advertisement