അനാവശ്യ വിവാദങ്ങൾ ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിവാദങ്ങൾ വികസനത്തെ പ്രതികൂലമായി ബാധിക്കുന്നു. അനാവശ്യമായി പ്രശ്നങ്ങളുണ്ടാക്കി അതിൽ നിന്ന് വരുമാനമുണ്ടാക്കുന്നവരുണ്ട്. അവരെ തിരിച്ചറിഞ്ഞ് ഒറ്റപ്പെടുത്തണം.
നാട്ടിൽ ചില നിക്ഷേപകരെങ്കിലും വല്ലാതെ ഭയപ്പെട്ട് പോകുന്ന സാഹചര്യമുണ്ട്. നിക്ഷേപകർ ശത്രുക്കളല്ല. നിക്ഷേപകരെ ദ്രോഹിക്കാതെ അവർക്ക് വേണ്ട സൗകര്യമൊരുക്കുകയാണ് വേണ്ടതെന്നും മുഖ്യമന്ത്രി ഇ.എം.എസ് മന്ത്രിസഭയുടെ വജ്രജൂബിലി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്തുകൊണ്ട് പറഞ്ഞു.
ജിഷ്ണുവിന്റെ അമ്മയ്ക്കെതിരായ പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് പ്രതിപക്ഷാംഗങ്ങൾ ആഘോഷപരിപാടികളിൽ നിന്ന് വിട്ടുനിന്നു.