ഇടകൊച്ചിയിൽ അറ്റകുറ്റപണിയിലായിരുന്ന ബോട്ടിന് തീപിടിച്ചു. നിർമാണത്തിലിരുന്ന ഫൈബർ ബോട്ടിനുൾവശം പൂർണമായും കത്തിനശിച്ചെങ്കിലും സംഭവത്തിൽ ആർക്കും പരുക്കില്ല. ബോട്ടിന്റെ അറ്റകുറ്റപണികൾക്ക് ശേഷം വൈകുന്നേരത്തോടെ തൊഴിലാളികൾ യാർഡിൽ നിന്ന് പോയിരുന്നു. ഇതിന് ശേഷമാണ് ബോട്ടിന് തീപിടിച്ചത്. ഫയർഫോഴ്സിനൊപ്പം നാട്ടുകാരുടെയും കൂട്ടായ പ്രവർത്തനങ്ങളോടെയാണ് തീ നിയന്ത്രണവിധേയമാക്കിയത്. കഴിഞ്ഞ ഞായറാഴ്ചയാണ് അറ്റകുറ്റപണികൾക്കായി ബോട്ട് ഇവിടെ എത്തിച്ചത്. 25 ലക്ഷത്തോളം രൂപയുടെ നാശനഷ്ടമുണ്ടായതായാണ് പ്രാഥമിക വിലയിരുത്തൽ
Advertisement