കാസർകോട് മദ്രസ അധ്യപകനെ താമസ സ്ഥലത്ത് കയറി വെട്ടികൊന്ന കേസിൽ മൂന്നു പേർ പ്രത്യേക അന്വേഷണ സംഘത്തിന്റെ പിടിയിൽ. സ്ഥിരം ക്രിമിനലുകളെ കേന്ദ്രീകരിച്ച് നടന്ന അനേഷണമാണ് പ്രതികളിലേക്ക് എത്തിയത്.ഇവരെ അജ്ഞാത കേന്ദ്രത്തിൽ ചോദ്യം ചെയ്യുന്നു. നാളെ വൈകീട്ടോ മറ്റന്നാളോ അറസ്റ്റ് രേഖപെടുത്തും.
പ്രത്യേക സാഹചര്യം കണക്കിലെടുത്ത് മഞ്ചേശ്വരം, കാസർകോട് താലൂക്കുകളിലും ബേക്കൽ പോലീസ് സ്റ്റേഷൻ പരിധിയിലും ഇരുചക്ര വാഹനങ്ങളുടെ രാത്രിയാത്ര നിരോധിച്ചു. രാത്രി പത്തു മുതൽ പുലർച്ചെ ആറുവരെയാണ് വിലക്ക്.