കെപിസിസി പ്രസിഡന്റ് പദവി ഏറ്റെടുക്കില്ലെന്ന മുൻ നിലപാടിൽ മാറ്റമില്ലെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫിനുണ്ടായ തോൽവിയെ തുടർന്നാണു സ്ഥാനങ്ങൾ വേണ്ടെന്ന തീരുമാനമെടുത്തത്. ഇക്കാര്യങ്ങൾ ഹൈക്കമാൻഡിനെ അറിയിച്ചിട്ടുണ്ട്. എന്നാൽ, പ്രവർത്തനങ്ങളിൽ നിന്നു മാറി നിൽ്ക്കില്ല..
കോൺഗ്രസിൽ സംഘടനാ തിരഞ്ഞെടുപ്പാണ് ആവശ്യം. ഇക്കാര്യം ഹൈക്കമാൻഡ് തന്നെ അംഗീകരിച്ചതാണെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു. പൊലീസ് മർദനമേറ്റ് ജില്ലാ ആശുപത്രയിൽ കഴിയുന്ന ഐഎൻടിയുസി പ്രവർത്തകനായ ആദിവാസി യൂവാവ് ബാബുവിനെ ഉമ്മൻ ചാണ്ടി സന്ദർശിച്ചു. ബാബുവിനെ ക്രൂരമായി മർദിച്ചെന്നും ഇക്കാര്യത്തിൽ കുറ്റക്കാരായ പൊലീസുകാർക്കെതിരെ നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സംഭവം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപെടുത്തുമെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.