നെഹ്റു കോളജ് ചെയര്മാന് പി.കൃഷ്ണദാസിന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ജിഷ്ണുവിന്റെ അമ്മ സുപ്രീംകോടതിയില്‍. സ്വാശ്രയ കോളജുകളിലെ ഇടിമുറികള്‍ തടയണമെന്നും ജിഷ്ണുവിന്റെ അമ്മ കെ.പി.മഹിജ ആവശ്യപ്പെട്ടു. ജാമ്യം റദ്ദാക്കണമെന്ന സംസ്ഥാനസര്‍ക്കാരിന്റെ ഹര്‍ജിയോടൊപ്പം മഹിജയുടെ ആവശ്യവും കോടതി പരിഗണിക്കും. കേസിലെ രണ്ടാം പ്രതി സജ്ഞിത് വിശ്വനാഥിനും ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചു.
Advertisement