ഉത്തര്‍പ്രദേശിലെ പൊലീസ് സ്റ്റേഷനുകളില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മിന്നല്‍ പരിശോധന. ലഖ്നൗവിലെ ഹസ്രത്ഗഞ്ച് ഉള്‍പ്പെടെ മൂന്ന് പൊലീസ് സ്റ്റേഷനുകളിലാണ്, ആഭ്യന്തരവകുപ്പ് കൂടി കൈകാര്യം ചെയ്യുന്ന യോഗി ആദിത്യനാഥ് പരിശോധന നടത്തിയത്. മിന്നല്‍ പരിശോധന തുടരുമെന്നും ക്രമസമാധാനനില ഉറപ്പുവരുത്താന്‍ പൊലീസിന് എല്ലാ പിന്തുണയും നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഡി.ജി.പി ജാവേദ് അഹമ്മദ് ഉള്‍പ്പെടെയുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥരും കൂടെയുണ്ടായിരുന്നു.
Advertisement