തിരുവനന്തപുരം ചിറയിൻകീഴ് കൈലാത്തുകോണത്ത് ബവ്റിജസ് മദ്യവിൽപനകേന്ദ്രം സ്ഥാപിക്കാനുള്ള നീക്കത്തിനെതിരെ പ്രദേശവാസികൾ. ദേശീയപാതയോരത്ത് വിൽപനകേന്ദ്രം പാടില്ലെന്ന സുപ്രീംകോടതി വിധിയെ തുടർന്നാണ് മംഗലപുരത്ത് പ്രവർത്തിക്കുന്ന മദ്യവിൽപനകേന്ദ്രം പുതിയ സ്ഥലത്തേക്ക് മാറ്റുന്നത്.
മംഗലപുരത്ത് നിന്ന് അഞ്ചുകിലോമീറ്റർ അകലെ പൊതുമാർക്കറ്റിനോട് ചേർന്നാണ് മദ്യവില്പനകേന്ദ്രം മാറ്റി സ്ഥാപിക്കാൻ സ്ഥലം കണ്ടെത്തിയിരിക്കുന്നത്.വീടുകൾ ഏറെയുള്ള പ്രദേശം കൂടിയാണിത്. രാത്രിവരെ നീളുന്ന മദ്യവിൽപനയും , മദ്യപാനവും സ്വൈര്യജീവിതം ഇല്ലാതാക്കുമെന്നും ഇവർ പറയുന്നു.
രണ്ട് കിലോമീറ്റർ അകലെ സ്കൂളുണ്ട്.സ്വകാര്യവ്യക്തിയുടെ സ്ഥലത്താണ് വിൽപനകേന്ദ്രം പ്രവർത്തിപ്പിക്കാൻ പഞ്ചായത്ത് അനുമതി നൽകിയിരിക്കുന്നത്. പുതിയ സ്ഥലം ഉപരോധിച്ച നാട്ടുകാർ സമരം ശക്തമാക്കുമെന്നും അറിയിച്ചു.