വര്‍ണാഭമായ ഘോഷയാത്രയോടെയായിരുന്നു കലോല്‍സവത്തിന് തുടക്കമായത്. ചലച്ചിത്ര താരം ജയറാം മേള ഉദ്ഘാടനം ചെയ്തു.
സെന്റ് തോമസ് കോളജിൽ നിന്നാരംഭിച്ച ഘോഷയാത്ര കോഴഞ്ചേരി മൈതാനിയിലെ പ്രധാന വേദി വരെ നീണ്ടു. കനത്ത ചൂടിലും വിദ്യാർഥികളുടെ മികച്ച പങ്കാളിത്തം മാറ്റുകൂട്ടി. വഞ്ചിപ്പാട്ടും പടയണിയും ആറൻമുള കണ്ണാടിയും പ്രകൃതി സംരക്ഷണവുമെല്ലാം വിഷയങ്ങളായി. നടൻ ജയറാം വേദിയിലെത്തിയതോടെ സദസ് ഉണർന്നു.
ആന്റോ ആന്റണി എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂർണാദേവി, സംവിധായകൻ എബ്രിഡ് ഷൈൻ തുടങ്ങിയവർ പങ്കെടുത്തു. 7 വേദികളിലായാണ് അഞ്ച് ദിവസത്തെ മൽസരങ്ങൾ. 72 ഇനങ്ങളിൽ മൂവായിരത്തിലധികം പ്രതിഭകൾ മാറ്റുരയ്ക്കും.