പരിസ്ഥിതി സൗഹൃദ കൃഷിയുടെ സാധ്യതകളുമായി പത്തനംതിട്ട തെള്ളിയൂര്‍ കൃഷി വിജ്ഞാനകേന്ദ്രത്തില്‍ കാര്‍ഷിക പ്രദര്‍ശനം. പ്രതിദിനം ആയിരത്തിലധികം പേരാണ് പ്രദര്‍ശനം കാണാനെത്തിയത്.
നൂതന സാങ്കേതിക വിദ്യയും കൃഷി രീതികളും പരിസ്ഥിതി സൗഹൃദപരമായി ഉപയോഗിക്കുന്നതിനുള്ള മാര്‍ഗങ്ങളായിരുന്നു കാര്‍ഷിക മേളയുടെ പ്രധാന ആകര്‍ഷണം. മേളയോട് അനുബന്ധിച്ച് ഒരുക്കിയിരുന്ന സ്റ്റാളുകളില്‍ വിവിധ കാര്‍ഷിക വിളകളും പ്രദര്‍ശിപ്പിച്ചിരുന്നു. ഇതിനുപുറമേ കാര്‍ഷിക ഉപകരണങ്ങള്‍, വളര്‍ത്തുമല്‍സ്യങ്ങള്‍, തേനീച്ച വളര്‍ത്തലിനുള്ള സംവിധാനങ്ങള്‍, തൈകള്‍ എന്നിവയെല്ലാം പ്രദര്‍ശനത്തിന് മാറ്റുകൂട്ടി.
കാര്‍ഷികമേഖലയുമായി ബന്ധപ്പെട്ട് നടത്തിയ സെമിനാറുകളില്‍ മികച്ച ജനപങ്കാളിത്തം ഉണ്ടായിരുന്നു. കൃഷിവകുപ്പും ആത്മയും ചേര്‍ന്നാണ് മേള സംഘടിപ്പിച്ചത്.