വരള്‍ച്ച രൂക്ഷമായ തിരുവല്ല തലവടിയിലെ പാടശേഖരങ്ങളിലേക്ക് വെള്ളമെത്തിക്കാന്‍ തീവ്രശ്രമം. വര്‍ഷങ്ങളായി ഉപയോഗശൂന്യമായി കിടന്ന തോട് വൃത്തിയാക്കി വെള്ളമെത്തിക്കാനാണ് പഞ്ചായത്തിന്റെ ശ്രമം.
തലവടി പഞ്ചായത്തിലെ മകരച്ചാലില്‍ , വാഴക്കുഴിവേലി പാടശേഖരങ്ങളിലെ കൃഷി ജലദൗര്‍ലഭ്യത്തെ തുടര്‍ന്ന് പ്രതിസന്ധിയിലാണ്. നൂറ്റിയിരുപത്തിയഞ്ച് ഏക്കര്‍വരുന്ന പാടത്തെ നെല്ലിന് ഇനിയും ഒരു മാസത്തിലേറെ മൂപ്പ് ബാക്കിയുണ്ട്. ഈ സാഹചര്യത്തില്‍ കൃഷി നശിക്കുമെന്ന സ്ഥിതി വന്നതോടെയാണ് തോട് ആഴംകൂട്ടി പമ്പയാറ്റില്‍നിന്ന് വെള്ളമെത്തിക്കാന്‍ പഞ്ചായത്ത് തീരുമാനിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ തൊഴിലുറപ്പ് പദ്ധതിയില്‍പ്പെടുത്തി തോട് വൃത്തിയാക്കിത്തുടങ്ങി. മുഴുവന്‍ ഭാഗത്തും നാലടിയിലേറെ ആഴം ഉറപ്പുവരുത്തിയിട്ടുണ്ട്.
ഒരു ഭാഗത്തെ തോടിന്റെ പണിയാണ് പൂര്ത്തിയാകാറായത്. ബാക്കിയുള്ള ഭാഗംകൂടി ആഴംകൂട്ടി വൃത്തിയാക്കിയശേഷം ആറിനും തോടിനുമിടയിലുള്ള മണ്ണ് നീക്കം ചെയ്യും. ഇതോടെ പാടശേഖരത്തേക്ക് പമ്പിങ് കൂടാതെതന്നെ വെള്ളമെത്തിക്കാനാകുമെന്നാണ് പ്രതീക്ഷ.