തെക്കൻകേരളത്തിൽ വിപുലമായ പരിപാടികളോടെ റിപ്പബ്ലിക് ദിനം ആഘോഷിച്ചു. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ ഗവർണർ പി.സദാശിവം ദേശീയ പതാക ഉയർത്തി. സല്യൂട്ട് സ്വീകരിച്ചു. കൊല്ലത്ത് മന്ത്രി പി.തിലോത്തമനും പത്തനംതിട്ടയിൽ മന്ത്രി കടകംപള്ളി സുരേന്ദ്രനുമാണ് പതാക ഉയർത്തിയത്.
ഗവർണർ പി.സദാശിവം പതാക ഉയർത്തിയപ്പോൾ വ്യോമസേനയുടെ ഹെലികോപ്ടർ പുഷ്പവൃഷ്ടി നടത്തി. തുടർന്ന് പ്രൗഡഗംഭീരമായ പരേഡ്. പൊലീസിന്റെ ഡോഗ് സ്ക്വാഡായിരുന്നു ഇത്തവണ പരേഡിലെ പുതുമ. വിദ്യാർഥികളുടെ ദേശീയഗാനാലാപനവും ചടങ്ങിന് മോടികൂട്ടി.
കൊല്ലം ലാല്‍ ബഹദൂര്‍ ശാസ്ത്രി സ്റ്റേഡിയത്തില്‍ നടന്ന റിപ്പബ്ലിക് ദിനാഘോഷ ചടങ്ങിൽ മന്ത്രി പി തിലോത്തമന് ദേശീയ പതാകയുയര്‍ത്തി. വിവിധ സേനവിഭാഗങ്ങൾ പരേഡില്‍ അണിനിരന്നു. ചടങ്ങില്‍ സ്വാതന്ത്യസമര സേനാനികളെ ആദരിച്ചു. മന്ത്രി കടകംപള്ളി സുരേന്ദ്രനായിരുന്നു പത്തനംതിട്ടയിൽ സല്യൂട്ട് സ്വീകരിച്ചത്. ജില്ലാ സ്റ്റേഡിയത്തിൽ പൊലീസ്, വനം, അഗ്നിശമനസേന, എൻസിസി തുടങ്ങി 15 സേനാവിഭാഗങ്ങൾ പരേഡിൽ പങ്കെടുത്തു.