നാടോടി കലാരൂപങ്ങളുടെ ശക്തിയും സൗന്ദര്യവും വിളിച്ചോതി ദേശീയ നാടോടി കലാസംഗമത്തിനു തിരുവനന്തപുരത്തു തുടക്കമായി.രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 500ഒാളം കലാകാരന്മാർ നിശാഗന്ധിയിലെ കലാസംഗമത്തിൽ അണിനിരക്കും. മുളകൊണ്ട് തീർത്ത വാദ്യോപകരങ്ങളിൽ സംഗീത വിരുന്നൊരുക്കി തുടക്കം.
കേരളത്തിന്റെ ഗ്രാമീണ ജനത തലമുറകളായി കൈമാറി വരുന്ന നാമൊന്നല്ലേ നമ്മളൊന്നല്ലേ എന്ന മൺപാട്ടിന്റെ അകമ്പടിയോടെ നൃത്തച്ചുവടുകൾ. തിരിയുഴിച്ചിൽ കലാകാരന്മാരുടെ അനുഷ്ഠാന നൃത്തം.