കുണ്ടറയിൽ പൊലീസിനെ ആക്രമിച്ച പ്രതികൾ കൊടുംകുറ്റവാളികൾ

kundaraantony-01
SHARE

കൊല്ലം കുണ്ടറയിൽ പൊലീസിനെ ആക്രമിച്ച് രക്ഷപെട്ട പ്രതികൾ കൊടുംകുറ്റവാളികൾ. ഇരുപതിലധികം കേസുകളിലെ പ്രതിയായ ആന്റണിദാസ് ഇതിനുമുൻപും നിരവധിതവണ പൊലീസിനെ ആക്രമിച്ചു. ആന്റണിദാസിന്റെ കൂട്ടാളിയായ ലിയോ പ്ളാസിഡും ക്രിമിനൽ കേസുകളിലെ പ്രതിയാണ്. കുണ്ടറ പേരയം കരിക്കുഴി ലൈവി ഭവനിൽ 26 വയസ്സുള്ള കുട്ടൻ  എന്നറിയപ്പെടുന്ന ആന്റണിദാസ് കാപ്പ നിയമപ്രകാരം ശിക്ഷ കഴിഞ്ഞ് കഴിഞ്ഞ ഒൻപതിനാണ് പുറത്തിറങ്ങിയത്. 

തൊട്ടുപിന്നാലെയാണ് കൊച്ചി ഇൻഫോപാർക് പൊലീസിന്റെ ക്രിമിനൽ പട്ടികയിൽ ഇടംപിടിച്ചത്. കുണ്ടറ പൊലീസ് സ്റ്റേഷൻ പരിധിയിൽ മാത്രം ഇരുപത് കേസുകളിൽ പ്രതിയാണ് ആന്റണിദാസ് . ഇതിനുമുമ്പും നിരവധിതവണ പൊലീസിനെ ആക്രമിച്ചിട്ടുണ്ട്. 2016 ൽ അടിപിടികേസ് അന്വേഷിച്ചെത്തിയ കുണ്ടറ പൊലീസിനെ ആക്രമിച്ചു. 2018 ൽ കഞ്ചാവ് കേസ്. 2019 ലും 2021ലും പൊലീസിനെ ആക്രമിച്ച കേസുണ്ട്. രണ്ടു വർഷം മുൻപ് വീടാക്രമിച്ച കേസിലും മുഖ്യപ്രതി. 

കഴിഞ്ഞവർഷം കിഴക്കേകല്ലടയിലെ ബാറിൽ ആന്റണിദാസും, ലിയോ പ്ലാസിഡും ചേർന്ന് ആക്രമണം നടത്തി. പിടികൂടാൻ എത്തിയ കിഴക്കേകല്ലട പൊലീസിനെ പ്രതികൾ ആക്രമിച്ചിരുന്നു. മാരകായുധങ്ങൾ ഉപയോഗിച്ചുള്ള നിരവധി ആക്രമണക്കേസുകളാണ് ഇരുവർക്കും എതിരെ വിവിധ സ്റ്റേഷനുകളിലുള്ളത്. കൊച്ചി ഇൻഫോപാർക്ക് പൊലീസിനെ ആക്രമിച്ച പ്രതികൾ കായൽ നീന്തി രക്ഷപ്പെട്ടെന്നാണ് നിഗമനം. ഇവരുടെ ഒളിത്താവളം കണ്ടെത്താൻ പൊലീസ് തിരച്ചിൽ തുടരുകയാണ്

MORE IN SOUTH
SHOW MORE