കറിപൗഡര്‍ യൂണിറ്റ് പദ്ധതി പാതിവഴിയില്‍ ഉപേക്ഷിച്ചു

curry-powder-unit
SHARE

തിരുവനന്തപുരം ജില്ലയിലെ തൊഴില്‍ രഹിതരായ സ്ത്രീകള്‍ക്ക് വേണ്ടി ആസൂത്രണം ചെയ്ത കറിപൗ‍‍ഡര്‍ യൂണിറ്റ് പദ്ധതി എങ്ങുമെത്തിയില്ല. പല പഞ്ചായത്തുകളിലും കെട്ടിടങ്ങള്‍ നിര്‍മിച്ച് യന്ത്രങ്ങള്‍ വാങ്ങിയെങ്കിലും തുരുമ്പെടുത്ത് നശിക്കുകയാണ്. പദ്ധതിക്ക് വേണ്ടി ലക്ഷങ്ങള്‍ മുടക്കിയെങ്കിലും  പാതിവഴിയില്‍ ഉപേക്ഷിച്ചു.

2007ലാണ് പദ്ധതി പ്രകാരമുള്ള കെട്ടിടമിവിടെ നിര്‍മിച്ചത്. ലക്ഷങ്ങള്‍ മുടക്കി ഉപകരണങ്ങളും വാങ്ങി. 20 പഞ്ചായത്തുകളിലാണ്  ജില്ലാപഞ്ചായത്തിന്റെ നേതൃത്വത്തില്‍ കറിപൗ‍ഡര്‍ യൂണിറ്റുകള്‍ ആരംഭിക്കാന്‍ തീരുമാനിച്ചത്. ഒാരോ കറിപൗ‍ഡര്‍ ഉല്‍പാദന കേന്ദ്രത്തിലും  20 വനിതകള്‍ക്കാണ് ജോലി സാധ്യതയുണ്ടായിരുന്നത്. എന്നാല്‍ പിന്നീട് ആരും തിരിഞ്ഞു നോക്കിയതുപോലുമില്ലെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.

ഈ കെട്ടിടം മാലിന്യ നിര്‍മാര്‍ജന യൂണിറ്റാക്കാനാണ് വാമനപുരം പഞ്ചായത്തിന്റെ തീരുമാനം. പാഴായിപ്പോയ ലക്ഷങ്ങളെപറ്റി ആര്‍ക്കും ഉത്തരമില്ല. പദ്ധതിയുമായി ബന്ധപ്പെട്ടുയര്‍ന്ന പരാതിയില്‍ വിജിലന്‍സ് അന്വേഷണവും നടക്കുന്നുണ്ട്.

MORE IN SOUTH
SHOW MORE