ലോ ഫ്ലോര്‍ ബസുകള്‍ നശിക്കുന്നത് അന്വേഷിക്കുമെന്ന് ഗതാഗതമന്ത്രി

pathanamthitta-low-floor
SHARE

പത്തനംതിട്ട കെ.എസ്.ആര്‍.ടി.സി ഡിപ്പോയില്‍ എ.സി ലോ ഫ്ലോര്‍ ബസുകള്‍ കട്ടപ്പുറത്തായി നശിക്കുന്നത് അന്വേഷിക്കുമെന്ന് ഗതാഗതമന്ത്രി എ.കെ.ശശിന്ദ്രന്‍. ജില്ലാ ട്രാന്‍സ്പോര്‍ട്ട് ഓഫീസറോട് റിപ്പോര്‍ട്ട് ആവശ്യപ്പെടും. ഡിപ്പോയില്‍ ആരെങ്കിലും ബോധപൂര്‍വം വീഴ്ചവരുത്തിയിട്ടുണ്ടെങ്കില്‍ നടപടിയുണ്ടാകുമെന്നും ഗതാഗതമന്ത്രി പറഞ്ഞു. പത്തനംതിട്ട കെ.എസ്.ആര്‍.ടി.സി ഡിപ്പോയില്‍ എ.സി.ലോ ഫ്ലോര്‍ ബസുകള്‍ തുരുമ്പെടുത്തുനശിക്കുന്നു എന്ന മനോരമ ന്യൂസ് വാര്‍ത്തയെ തുടര്‍ന്നാണ് നടപടി. 

അഞ്ച് എ.സി ലോ ഫ്ലോര്‍ ബസുകളാണ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്ലായ്മയില്‍ പത്തനംതിട്ട ഡിപ്പോയില്‍ നശിക്കുന്നത്. ലോ ഫ്ലോര്‍ ബസ് സര്‍വീസിലൂടെ ഡിപ്പോയില്‍ ഒരുദിവസം ഒരുലക്ഷത്തി ഇരുപതിനായിരം രൂപ ലഭിച്ചിരുന്നു. എന്നാല്‍ ബസ്കട്ടപ്പുറത്തായതോട വരുമാനം നിലച്ചു. ചെറിയ തകരാര്‍ സംഭവിച്ച ബസുകള്‍ വെയിലും മഴയുമേറ്റ് തുരുമ്പെടുത്ത് നശിക്കുന്ന എന്ന മനോരമ ന്യൂസ് വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടതോടെയാണ് ഗതാമന്ത്രിയുടെ ഇടപെടല്‍.

ചെറിയ തകരാര്‍ ശരിയാക്കാനാണ് ബസ് ഒതുക്കിയത്. പിന്നെ ഇതുവരെ പുറത്തിറക്കാനായിട്ടില്ല. പത്തനംതിട്ടയില്‍ നിന്ന് തിരുവനന്തപുരം, എറണാകുളം, തൃശൂര്‍ എന്നിവിടങ്ങളിലേക്കാണ് സര്‍വീസ് നടത്തിയിരുന്നത്. ബസുകള്‍ കട്ടപ്പുറത്തായതോടെ പത്തനംതിട്ടയില്‍നിന്ന് എ.സി ലോ ഫ്ലോര്‍ ബസ് സര്‍വീസ് പൂര്‍ണമായും നിലച്ചിരിക്കുകയാണ്. 

MORE IN SOUTH
SHOW MORE