ഇന്ദുലേഖയ്ക്ക് നൃത്തശില്‍പമൊരുക്കി ഒ.ചന്തുമേനോന്റ പിന്‍മുറക്കാരി

surya-fest
SHARE

ഇന്ദുലേഖയ്ക്ക് നൃത്തശില്‍പമൊരുക്കി ഒ.ചന്തുമേനോന്റ പിന്‍മുറക്കാരി. തിരുവനന്തപുരത്ത് നടക്കുന്ന സൂര്യാ ഫെസ്റ്റിവലിന്റെ ഭാഗമായാണ് മലയാളത്തിലെ ആദ്യ ലക്ഷണമൊത്ത നോവല്‍ നൃത്തരൂപത്തില്‍ ആവിഷ്കരിച്ചത്. ചന്ദുമേനോന്‍ ഫൗണ്ടേഷനും വിനോദസഞ്ചാരവകുപ്പും ചേര്‍ന്നാണ് പരിപാടി സംഘടിപ്പിച്ചത്. 

വീടും,ക്ഷേത്രവും,ആല്‍ത്തറയും,മണ്ഡപവുമടങ്ങിയ 100 അടി നീളമുള്ള സ്റ്റേജിലായിരുന്നു ചന്ദുമേനോന്റെ തൂലികയില്‍ പിറന്ന അനശ്വര കഥാപാത്രങ്ങള്‍ പുനരാവിഷ്കരിച്ചത് ചന്ദുമേനോന്റെ കൊച്ചുമകളുടെ മകളായ ചൈതന്യ ഉണ്ണിയും നടന്‍ വിനീത് കൂമാറുമടക്കം നാലുപേരായിരുന്നു അവതാരകര്‍. ഒരുമണിക്കൂര്‍ നീണ്ട നൃത്തസംഗീത‌ ആവിഷ്കാരത്തില്‍ ഇടിമിന്നലും മഴയുമുള്‍പ്പെടെ പ്രകൃതിഭാവങ്ങളും കാണികളുടെ മുന്നില്‍ മിന്നിമറഞ്ഞു. ബെംഗളൂരു ചെന്നൈ കൊച്ചി എന്നിവിടങ്ങളിലും നാല് ഒാസ്ട്രേലിയന്‍ നഗരങ്ങളിലും സംഘം നൃത്തം അവതരിപ്പിക്കും. 

MORE IN SOUTH
SHOW MORE