പത്തനംതിട്ടയില്‍ ടിപ്പര്‍ ലോറി ഡ്രൈവര്‍മാര്‍ സമരം ശക്തമാക്കുന്നു

lorry-drivers-1
SHARE

ക്രഷര്‍ ഉല്‍പ്പന്നങ്ങളുടെവില അനിയന്ത്രിതമായി ഉയര്‍ത്തുന്നതില്‍ പ്രതിഷേധിച്ച് പത്തനംതിട്ടയില്‍ ടിപ്പര്‍ ആന്‍ഡ് ഗുഡ്സ്ഡ്രൈവേഴ്സ് യൂണിയന്‍ സമരംശക്തിപ്പെടുത്തുന്നു. ജില്ലയില്‍ മുഴുവന്‍ ക്വാറികളിലും ഉല്‍പ്പന്നങ്ങളുടെ വില ഏകീകരിക്കണമെന്നാണ് ആവശ്യം. 

ജില്ലയില്‍ ക്വാറി ഉല്‍പ്പന്നങ്ങള്‍ക്ക് യാതൊരുനിയന്ത്രണവുമില്ലാതെ വിലവര്‍ദ്ധിപ്പിച്ചതില്‍ പ്രതിഷേധിച്ച് കഴിഞ്ഞ നാലുദിവസമായി ടിപ്പര്‍ ആന്‍ഡ് ഗുഡ്സ്ഡ്രൈവേഴ്സ് യൂണിയന്‍ സമരത്തിലാണ്. കഴിഞ്ഞഅഞ്ചുമാസത്തിനിടെ മൂന്നുപ്രാവശ്യമാണ് ക്വാറി ഉടമകള്‍ മാനദണ്ഡങ്ങളൊന്നുമില്ലാതെ ഉല്‍പ്പന്നങ്ങള്‍ക്ക് വിലവര്‍ദ്ധിപ്പിച്ചത്. ഉല്‍പ്പന്നങ്ങളുടെ വിലവര്‍ദ്ധനകാരണം ജില്ലയില്‍ നിര്‍മാണമേഖല സ്തംഭിച്ച അവസ്ഥയിലാണ്. 

മെറ്റല്‍ ഉള്‍പ്പെടെ ക്വാറിഉല്‍പ്പന്നങ്ങള്‍ക്ക് ആറുമാസത്തിനിടെ ലോഡ് ഒന്നിന് 1800രൂപയോളമാണ് വര്‍ദ്ധിച്ചത്.അന്യായമായി വിലകൂട്ടിയതിനെതിരെ സമരക്കാര്‍ ജില്ലാകലക്ടര്‍, കോന്നി തഹസില്‍ദാര്‍ എന്നിവര്‍ക്ക് പരാതി നല്‍കി. എല്ലാ ക്വാറികളിലും വിലഏകീകരണം നടപ്പാക്കണമെന്നാണ് ആവശ്യം. വിലവര്‍ദ്ധന പിന്‍വലിക്കുംവരെ സമരം തുടരാനാണ് ടിപ്പര്‍ ആന്‍ഡ് ഗുഡ്സ്ഡ്രൈവേഴ്സ് യൂണിയന്റെ തീരുമാനം. 

MORE IN SOUTH
SHOW MORE