നിശാഗന്ധി നൃത്തോത്സവത്തിന് തുടക്കം

nisagandhi-nritholasavam-tvm
SHARE

നിശാഗന്ധി നൃത്തോത്സവത്തിന് അനന്തപുരിയില്‍ അരങ്ങുണര്‍ന്നു. കനകക്കുന്ന് കൊട്ടാരത്തിലെ പ്രത്യേക വേദിയില്‍ കഥകളി മേളയ്ക്കും തുടക്കമായി. 

ഇനി നടനചാരുതയുടെ ഏഴുരാവുകള്‍. ഭാവപ്പകര്‍ച്ചകളുടെ മാസ്മരിതകത തീര്‍ത്ത കഥക് അവതരണത്തോടെയായിരുന്നു തുടക്കം. ഗവര്‍ണര്‍ ജസ്റ്റീസ് പി. സദാശിവം മേളയ്ക്ക് തിരിതെളിച്ചു. 

ശാസ്ത്രീയ നൃത്ത രൂപങ്ങള്‍ക്ക് പ്രചാരം നൽകിയ ദമ്പതികളായ വി പി ധനഞ്ജയനും ശാന്തയ്ക്കും നിശാഗന്ധി പുരസ്കാരം ഗവര്‍ണര്‍ സമ്മാനിച്ചു. ഇരുപത്താറിന് നൃത്തോത്സവത്തിനു തിരശീല വീഴും. 

MORE IN SOUTH
SHOW MORE