113 മ്യൂറല്‍ പെയിന്റിങ്ങുകളിലൂടെ മഹാഭാരതം രചിച്ച് ചിത്രകാരികള്‍

Thumb Image
SHARE

113 മ്യൂറല്‍ പെയിന്റിങ്ങുകളിലൂടെ മഹാഭാരതം രചിക്കുകയാണ് 35 ചിത്രകാരികള്‍. 26 മുതല്‍ 31വരെ തിരുവനന്തപുരത്തെ ചന്ദ്രശേഖരന്‍നായര്‍ സ്റ്റേഡിയത്തിലാണ് മ്യൂറല്‍ മഹാഭാരത്തിന്റ പ്രദര്‍ശനം. ഇതിന് മുന്നോടിയായി കോവളത്ത് ‌പെയിന്റിങ്ങുകളുടെ പ്രദര്‍ശനം നടന്നു 

മഹാഭാരതത്തിലെ പ്രധാനസംഭവങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് 35 ചിത്രകാരികള്‍ 113 ചിത്രങ്ങള്‍ ഒരുക്കിയിരിക്കുന്നത്. പതിനെട്ട് അധ്യായങ്ങളുള്ള ഭഗവത് ഗീതയാണ് 39 പെയിന്റിങ്ങുകളില്‍. മൂന്നുവര്‍ഷമെടുത്താണ് ഒാരോന്നും വരച്ചത്. കേരളത്തിന് പുറമെ ചെന്നൈയില്‍ നിന്നുള്ള പത്തുപേരും ഡല്‍ഹിയില്‍ നിന്നുള്ള ഒരാളുമുണ്ട് സംഘത്തില്‍. എല്ലാവരും മ്യൂറല്‍ ചിത്രകാരനായ പ്രിന്‍സ് തോന്നയ്ക്കലിന്റ ശിഷ്യരും. 

ഇതേ സംഘം മുന്‍പ് രാമായാണവും ഗണപതിചരിതവും മ്യൂറല്‍ പെയിന്റിങ്ങുകളിലൂടെ അവതരിപ്പിച്ചിരുന്നു. തിരുവനന്തപുരത്ത് നടക്കുന്ന മ്യൂറല്‍ മഹാഭാരതം 25ന് അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മി ഭായി ഉദ്ഘാടനം ചെയ്യും. ചിത്രങ്ങളടങ്ങിയ ബുക്കും പ്രകാശനം ചെയ്യും. 

MORE IN SOUTH
SHOW MORE