മടവൂർപാറ വിനോദസഞ്ചാര പദ്ധതിക്ക് തുടക്കമായി

kadakampally-surendran
SHARE

തിരുവനന്തപുരം കാട്ടായിക്കോണത്തെ മടവൂർപാറ വിനോദസഞ്ചാര പദ്ധതിക്ക് തുടക്കമായി. വിനോദസഞ്ചാര-പുരാവസ്തു വകുപ്പുകൾ സംയുക്തമായിയാണ് പരിസ്ഥിതി സൗഹൃദ പാർക്ക് നിർമിക്കുന്നത്. മന്ത്രി കടകംപള്ളി സുരേന്ദ്രൻ മടവൂർപാറ വിനോദസഞ്ചാര പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. 

പുരാവസ്തു വകുപ്പിനു കീഴിലുള്ള ഇരുപത്തി രണ്ട് ഏക്കറിലധികം വിസ്തൃതിയിലാണ് വിനോദസഞ്ചാര വികസനം വരുന്നത്. മടവൂർപാറ ഗുഹാക്ഷേത്രവും നയനമനോഹരമായ പരിസരവുമാണ് ഇവിടെ സഞ്ചാരികളെ ആകർഷിക്കുന്നത്. സമുദ്രനിരപ്പിൽ നിന്ന് 1800 അടി ഉയരമുള്ള മടവൂർപാറയ്ക്കു മുകളിൽ നിന്നാൽ അറബിക്കടലും തിരുവനന്തപുരം നഗരവുമെല്ലാം കാണാം. ഏഴുകോടി രൂപയുടെ വിനോദസഞ്ചാര വികസനമാണ് നടപ്പിലാക്കുന്നത്. പദ്ധതി പൂർത്തിയാകുന്നതോടെ മടവൂർപാറ സംസ്ഥാന ടൂറിസം ഭൂപടത്തിൽ ഇടംനേടുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. 

മുളിയിൽ നിർമിച്ച നടപ്പാലം, വിശ്രമകേന്ദ്രങ്ങൾ, കുട്ടികളുടെ പാർക്ക് തുടങ്ങിയ സൗകര്യങ്ങൾ മടവൂർപാറയിൽ നിലവിലുണ്ട്. ഇതിനു പുറമെ, സാഹസികമേഖല, ആംഫി തിയേറ്റർ, ഒഴുകുന്ന കോട്ടേജുകൾ, വാട്ടർ ഫൗണ്ടൻ, കഫറ്റീരിയ, ഓപ്പൺ സ്റ്റേജ്, അമിനിറ്റി സെന്റർ, സൂര്യഘടികാരം, കല്ലുകൾ പാകിയ നടപ്പാതകളും ഇരിപ്പിടങ്ങളും, യോഗ സെന്റർ, കോട്ടേജുകൾ തുടങ്ങിയവയാണ് സഞ്ചാരികൾക്കായി ഒരുങ്ങുന്നത്. 

MORE IN SOUTH
SHOW MORE