ക്രഷർ യൂണിറ്റിന്റെ റോഡ് നിർമാണം വിവാദത്തിൽ

Thumb Image
SHARE

കൊല്ലം ചിതറയിൽ സ്വകാര്യ ക്രഷർ യൂണിറ്റ് ഗ്രാമ പഞ്ചായത്തിന്റെ അധീനതയിലുള്ള പഞ്ചായത്ത് റോഡില്‍ നിർമ്മാണപ്രവർത്തനങ്ങൾ നടത്തിയത് വിവാദമായി. ഗ്രാമ പഞ്ചായത്തിന്റെ അനുമതിയില്ലാതെ നടക്കുന്ന ടാറിങ് ജോലികൾ നിർത്തി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഗ്രാമപഞ്ചായത്തംഗം മനോജ് കുമാർ ചിതറ പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നൽകി. എന്നാല്‍ നിയമപരമാണ് നിര്‍മാണം എന്നാണ് ക്രഷര്‍ യൂണിറ്റിന്റെ വിശദീകരണം 

പോപ്സണ്‍ ക്രഷര്‍ യൂണിറ്റാണ് അവരുടെ ഉടമസ്ഥതയിലേക്കുള്ള സ്ഥലത്തേക്കുള്ള പൊതുറോഡ് അറ്റകുറ്റപണി നടത്തി ടാര്‍ ചെയ്തത്.എന്നാല്‍ ഇത് നിയമവിരുദ്ധമാണാണെന്ന് കാണിച്ച് പഞ്ചായത്ത് അംഗം മനോജ് കുമാര്‍ തന്നെയാണ് രംഗത്തുവന്നത്.പഞ്ചായത്തിന്റെ അനുമതിയില്ലാതെയാണ് നിര്‍മാണം എന്നാണ് ആക്ഷേപം.പഞ്ചായത്തിന്റെ അധീനതയിലുള്ള ഏഴ് റോഡുകള്‍ ഇത്തരത്തില്‍ ക്രഷര്‍ യൂണിറ്റ് കയ്യേറി നിര്‍മാണം നടത്തിയെന്നും മനോജ് കുമാര്‍ ആരോപിക്കുന്നു. എന്നാൽ എംഎൽഎ മുല്ലക്കര രത്നാകരന്റെ അദ്ധ്യക്ഷതയിൽ കൂടിയ ഗ്രാമപഞ്ചായത്ത് ഭരണസമിതി യോഗം റോഡ് നിര്‍മിക്കുന്നതിന് പോപ്പ്സൻ ക്രഷർ യൂണിറ്റിന് അനുമതി നൽകിയിട്ടുണ്ടെന്നാണ് അവരുടെ വാദം. എന്നാൽ അതിനുള്ള രേഖകൾ പഞ്ചായത്തിലുണ്ടോ എന്ന് വ്യക്തമായിട്ടില്ല. 

MORE IN SOUTH
SHOW MORE