സന്നിധാനത്ത് താളവിസ്മയം തീർത്ത് ഡ്രമ്മർ ശിവമണി

Thumb Image
SHARE

സന്നിധാനത്ത് താളവിസ്മയം തീർത്ത് പ്രശസ്ത ഡ്രമ്മർ ശിവമണി. ദർശനത്തിനുശേഷം അയ്യപ്പസ്വാമിക്ക് കാണിക്കയായാണ് ശിവമണി തന്റെ കലാവിരുന്ന് അവതരിപ്പിച്ചത്. പ്ലാസ്റ്റിക് നിർമാർജ്ജനം, പരിസ്ഥിതി സംരക്ഷണം ഏന്നീ സന്ദേശങ്ങളുയർത്തിയായിരുന്നു അദ്ദേഹം തീർഥാടകരുടെ ഹൃദയങ്ങൾ കീഴടക്കിയത്. 

ശംഖുനാദം മുഴക്കി ശരണം വിളിയോടെ മേളം ആരംഭിച്ചു. അകമ്പടിയായി ഇടക്കയും, സോപാന സംഗീതവും. താളങ്ങൾ മാറിമറിഞ്ഞു. കരങ്ങളുടെ മാന്ത്രിക ചലനം ആസ്വാദകർക്ക് മാസ്മരിക സംഗീതവിരുന്നൊരുക്കി. 

താളവിസ്മയത്തിനൊപ്പം ആസ്വാദകർക്കായൊരു സന്ദേശവും ശിവമണി നൽകി സന്നിധാനം പ്ലാസ്റ്റിക് മുക്തമായി സൂക്ഷിക്കണമെന്നും പരിസ്ഥിതി സംരക്ഷണം അനിവാര്യമാണെന്നും 

‌താളമേളം ഉച്ചസ്ഥായിലെത്തി. ഏതുവസ്തുവിലും താളം കണ്ടെത്തുന്ന പ്രഗൽഭകലാകാരന്റെ സംഗീതത്തിനൊത്ത് തീർഥാടകരെല്ലാം ശരണം വിളികളും കരഘോഷവും മുഴക്കി. 

MORE IN SOUTH
SHOW MORE