ശബരിമലയിലെ വേറിട്ട കാഴ്ച

Thumb Image
SHARE

സന്നിധാനത്ത് ഏറെ നേരം ക്യൂവിൽ നിന്ന് ദാഹിച്ചു വലയുന്ന അയ്യപ്പഭക്തർക്ക് ആശ്വാസമായി ഒരുകൂട്ടം കോളജ് വിദ്യാർഥികൾ. തമിഴ്നാട്ടിലെ ജയ് ശ്രീറാം എഞ്ചിനീറിംഗ് കോളജിലെ വിദ്യാർഥികളാണ് സന്നിധാനത്ത് തീർഥാടകർക്കായി കുടിവെള്ളവിതരണം ഒരുക്കിയിരിക്കുന്നത്. ദർശനത്തിനായി മണിക്കൂറുക‌ൾ കാത്തുനിൽക്കുന്ന ഭക്തർക്ക് ആശ്വാസമാവുകയാണ് ഇവരുടെ സേവനം. 

തിരുപ്പൂർ ജയ് ശ്രീറാം എഞ്ചിനീറിംഗ് കോളജിലെ മൂന്നാംവർഷ സിവിൽ എഞ്ചിനീറിംഗ് വിദ്യാർഥികളാണ് സേവനസന്നദ്ധരായി സന്നിധാനത്തെത്തിയിരിക്കുന്നത്. സോപാനത്തിലും നടപ്പന്തലിലുമായി വിവിധ സംഘങ്ങളായി തിരിഞ്ഞാണ് ഇവരുടെ പ്രവർത്തനം. അയ്യപ്പസ്വാമിയുടെ സന്നിധിയിൽ സാമൂഹ്യസേവനം നടത്താൻ കഴിഞ്ഞതിൽ ഏറെ സന്തോഷത്തിലാണ് ഇവർ. 

സന്നിധാനത്തെ തിരക്കുകൾക്കിടയിലെല്ലാം ദാഹജലവുമായി ഇവർ കടന്നുവരും. ഇരുപത്തിയേഴുപേരുടെ സംഘമാണ് ഇപ്പോൾ ശബരിമലയിൽ എത്തിയിട്ടുള്ളത്. വരും വർഷങ്ങളിലും സേവനം ചെയ്യാൻ സാധിക്കണമെന്നാണ് ഇവരുടെ ആഗ്രഹം. 

MORE IN SOUTH
SHOW MORE