രോഗിയെ ആശുപത്രിയിലേക്ക് എത്തിക്കാന്‍ പോയ ആംബുലൻസ് പൊലീസ് കസ്റ്റഡിയിലെടുത്തു

Thumb Image
SHARE

കൊല്ലത്ത് രോഗിയെ ആശുപത്രിയിലേക്ക് എത്തിക്കാന്‍ പോയ ഐസിയു ആംബുലൻസ് പൊലീസ് കസ്റ്റഡിയിലെടുത്തു. ഡ്രൈവറുടെ ലൈസൻസ് പിടിച്ചെടുത്തു. കടപ്പാക്കടയിൽ നിന്ന് ചികിൽസാ ഉപകരണങ്ങൾ വാങ്ങി മടങ്ങും വഴിയാണ് ട്രാഫിക് പോലീസ് വാഹനം കസ്റ്റഡിയിലെടുത്തത്. എസ് ഐക്ക് വീഴ്ചയുണ്ടായെന്ന് സ്പെഷൽ ബ്രാഞ്ച് , പൊലീസ് കമ്മിഷണറെ അറിയിച്ചു. 

ഉച്ചയ്ക്ക് ഒന്നരയോടെയാണ് രോഗിയേ എടുക്കാൻ പോയ ആംബുലൻസ് കടപ്പാക്കടയിൽ ട്രാഫിക് പൊലീസ് തടയുകയും ഡ്രൈവറുടെ ലൈസെൻസ് പിടിച്ചെടുക്കുകയും ചെയ്തത്. ചികിൽസ ഉപകരണങ്ങൾ വാങ്ങി കടപ്പാക്കടയിൽ നിന്ന് ആംബുലൻസ് മുന്നോട്ട് എടുക്കവെയായിരുന്ന പൊലീസിന്റെ നടപടി. ആംബുലൻസുമായി ട്രാഫിക് സ്റ്റേഷനിൽ എത്താനും എസ് ഐ നിർദേശിച്ചു. മോട്ടോർ വാഹനവകുപ്പിന്റെ സഹകരണത്തോടെ പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനയായ ട്രാക്കിന്റെ ആംബുലൻസാണ് കസ്റ്റഡിയിലെടുത്തത്. സംഭവം വിവാദമായതോടെ വാഹനം കസ്റ്റഡിയിലെടുത്തട്ടില്ലെന്നു ‍ഡ്രൈവറുടെ ലൈസെൻസ് വാങ്ങിയിട്ടില്ലെന്നുമായി ആരോപണ വിധേയനായ എസ് ഐ. പ്രതിഷേധം ശക്തമായതോടെ സിറ്റി എ.സി.പിയും ട്രാഫിക് ചുമതലയുള്ള സി.ഐയും സ്ഥലത്തെത്തി.ഇതിനിടെ ആരോപണവിധേയനായ എസ് ഐ അനൂപ് ചന്ദ്രൻ പിൻവാതിലിലൂടെ പുറത്തുപോയി. ലൈസൻസെ് എസ് ഐ പിടിച്ചെടുത്തെന്ന പരാതി ആംബുലൻസ് ഡ്രൈവർ സി.ഐക്ക് നൽകി. 

സ്വകാര്യാശുപത്രിയിൽ രോഗിയേ എടുക്കാൻ പോയ ആംബുലൻസ് മൂന്നര മണിക്കൂറാണ് ട്രാഫിക് സ്റ്റേഷനിൽ പിടിച്ചിട്ടത്. ആംബുലൻസ് പിടിച്ചതിൽ എസ് ഐയ്ക്ക് വീഴ്ചയുണ്ടായെന്ന് സെപ്ഷ്യൽ ബ്രാഞ്ച് കമ്മീഷ്ണറേ അറിയിച്ചു. നേരത്തെയും എസ് ഐ അനൂപ് ചന്ദ്രനെതിരേ പരാതിയുണ്ടായിട്ടുണ്ട്. ലൈസെൻസ് എസ് ഐ പിടിച്ചുവാങ്ങിയെന്ന പരാതിയിൽ അന്വേഷണം നടത്താൻ വെസ്റ്റ് എസ് ഐയേ ചുമതലപ്പെടുത്തി. 

MORE IN SOUTH
SHOW MORE