മനസിന്റെ പതർച്ച മറന്ന് അവർ ഇറങ്ങി, അധ്വാനത്തിന്റെ വിള കൊയ്യാൻ

Thumb Image
SHARE

വെല്ലുവിളികളെ അധ്വാനത്തിലൂടെ മറികടന്ന് ഒരുപറ്റം സ്ത്രീകളും കുട്ടികളും. കാഞ്ഞിരപ്പള്ളിയിലെ നല്ല സമറായൻ ആശ്രമത്തിലെ അന്തേവാസികളും പൊൻകുന്നം ആശാനിലയം സ്‌പെഷ്യൽ സ്‌കൂളിലെ വിദ്യാർഥികളും ചേർന്ന് നടത്തിയ കൃഷിയുടെ വിളവെടുപ്പാണ്  നാട് ആഘോഷമാക്കിയത് 

മനസിന്റെ പതർച്ചകൾ മറന്ന് അവർ ഒന്നിച്ചിറങ്ങി, അധ്വാനത്തിന്റെ ഫലം കൊയ്തെടുക്കാൻ. നൂറുമേനി  കൊയ്തെടുത്തതിന്റെ  സന്തോഷം ഒരോ മുഖത്തും. കാഞ്ഞിരപ്പള്ളി നല്ല സമറായൻ ആശ്രമത്തിലെ അന്തേവസികളും ഭിന്നശേഷിക്കാരായ വിദ്യാർഥികളും ചേർന്ന് ഒരേക്കർ സ്ഥലത്ത് ഇക്കഴിഞ്ഞ ഒാഗസ്റ്റിലാണ്  കൃഷിയിറക്കിയത്. നാടൻപാട്ടും  വാദ്യമേളവും അകമ്പടിയായതടെ  കൊയ്ത്തുത്സവം നാട്ടുകാരും ആഘോഷമാക്കി. 

കാഞ്ഞിരപ്പള്ളി കൃഷിഭവനിലെ ഉദ്യോഗസ്ഥരുടെ മേൽ നോട്ടത്തിലായിരുന്നു കൃഷിയുടെ പരിചരണം. നെൽകൃഷിയ്ക്ക് പുറമെ ആശ്രമ പരിശ്രമത്തായി ഏഴേക്കറോളം സ്ഥലത്ത് വിവിധ കൃഷികളും ചെയ്തിട്ടുണ്ട്. അന്തേവിസകൾ തന്നെയാണ്  മേൽനോട്ടം വഹിക്കുന്നതും. മൽസ്യ കൃഷി, ഔഷധ സസ്യതോട്ടം തുടങ്ങിയവയും ഇവിടെ ഒരുക്കിയിട്ടുണ്ട്.  

MORE IN SOUTH
SHOW MORE