അയ്യപ്പന് എക്സൈസ് ഉദ്യോഗസ്ഥരുടെ സംഗീതാർച്ചന

Thumb Image
SHARE

ശബരിമലയിൽ അയ്യപ്പന് എക്സൈസ് ഉദ്യോഗസ്ഥരുടെ സംഗീതാർച്ചന. മണ്ഡകാലത്തോട് അനുബന്ധിച്ചായിരുന്നു ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ കച്ചേരി അരങ്ങേറിയത്. ഒപ്പം തൃശൂർ വല്ലഭട്ട കളരി സങ്കേതത്തിന്‍റെ നേതൃത്വത്തിൽ കളപ്പയറ്റ് പ്രകടനവും നടത്തി. ശരണ മന്ത്രങ്ങളാണ് എവിടേയും. സന്നിധാനത്ത് ഭക്തിയുടെ നിറവ്.

സന്നിധാനത്തെ കൂടുതൽ ഭക്തി സാന്ദ്രമാക്കി എക്സൈസ് ജീവനക്കാർ. എഎസ്ഐ ബാലചന്ദ്രകുമാറിന്‍റെ നേതൃത്വത്തിലായിരുന്നു ഉദ്യോഗസ്ഥാരുടെ സംഗീതാർച്ചന. ഒരുമണിക്കൂറിലേറെ നീണ്ടുസംഗീത സദസ്.

ചാവക്കാട് വല്ലഭട്ട കളരി സങ്കേതത്തിന്‍റെ ആഭിമുഖ്യത്തിൽ കളരിപ്പയറ്റും അരങ്ങേറി.  

MORE IN SOUTH
SHOW MORE