ഓയൂർ ഫയർ സ്റ്റേഷൻ ഇനിയും യാഥാർഥ്യമായില്ല

Thumb Image
SHARE

പ്രവർത്തനാനുമതി ലഭിച്ച് പതിനേഴുവർഷമായിട്ടും യാഥാർഥ്യമാകാതെ കൊല്ലം ഓയൂർ ഫയർ സ്റ്റേഷൻ. ഓയൂരിൽ അപകടമുണ്ടായാൽ മുപ്പതു കിലോമീറ്റർ അകലെനിന്നുവേണം അഗ്നിശമനസേന എത്താൻ. രാഷ്ട്രീയ തർക്കമാണ് അനുവദിക്കപ്പെട്ട ഫയര്‍ സ്റ്റേഷന്‍ വരുന്നത് തിരിച്ചടിയാകുന്നതെന്നാണ് ആക്ഷേപം. 

1999 ലാണ് ഇവിടെ ഫയർ സ്റ്റേഷൻ തുടങ്ങാൻ അനുമതി ലഭിച്ചത്. എഴുകോൺ നാരായണൻ എം.എൽ.എ യായിരുന്ന കാലത്താണ് ഫയർസ്റ്റേഷന് അനുമതി കിട്ടിയത്. അപകടങ്ങൾ വർധിച്ചുവരുന്ന പ്രദേശമെന്ന നിലയിലായിരുന്നു തീരുമാനം. ഇതിനായി ഗ്രാമ പഞ്ചായത്ത് ഒരു സ്വകാര്യ വ്യക്തിയുടെ സ്ഥലം വാടക്കെടുത്ത് ഷെഡ്ഡ് ഉൾപ്പെടെ താൽക്കാലിക സൗകര്യവും ഒരുക്കി. അഗ്നിശമന സേനാ വഭാഗം വാഹനങ്ങളും ജീവനക്കാരെയും ഇവിടേക്ക് അനുവദിച്ചു. രണ്ടു ഫയർ എൻജിനുകളും എത്തി. ഉത്ഘാടന തീയതിയും നിശ്ചയിച്ചപ്പോൾ നിയമസഭ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. അന്ന് മാറ്റിവെച്ച ഉദ്ഘാടനം 17 വർഷം കഴിഞ്ഞിട്ടും ഇനിയും നടന്നിട്ടില്ല. 

ഫയർ സ്റ്റേഷൻ സ്ഥാപിക്കാൻ വെളിനെല്ലൂർ പഞ്ചായത്തിൽ പിന്നീട് സ്ഥലം സ്വന്തമായി വാങ്ങി. എന്നാൽ സ്വകാര്യവ്യക്തിയുടെ വീട് നിൽക്കുന്ന സർവേ നമ്പരിലാണ് ആധാരം രജിസ്റ്റർ ചെയതത്. ഇതിന്റെ നിയമപ്രശ്നങ്ങൾ പരിഹരിച്ച് ഫയർ സ്റ്റേഷൻ യാഥാർഥ്യമാക്കാൻ ജനപ്രതിനിധികൾ താല്പര്യം കാണിക്കുന്നില്ല. ഓയൂരിൽ അപകടമുണ്ടായാൽ ദൂരെ നിന്ന് ഫയർഫോഴ്സ് എത്തുന്നത് അപകടത്തിന്റെ വ്യാപ്തി വർധിപ്പിക്കുകയാണ്. 

MORE IN SOUTH
SHOW MORE