അബ്രാഹ്മണ ശാന്തി യദുകൃഷ്ണന് പിന്തുണയുമായി ഡിവൈഎഫ്െഎ

Thumb Image
SHARE

തിരുവിതാംകൂർ ദേവസ്വത്തിലെ അബ്രാഹ്മണ ശാന്തിക്കാരൻ യദുകൃഷ്ണന് പിന്തുണയുമായി ഡിവൈഎഫ്െഎ. യദുവിനെ പുറത്താക്കാൻ ശ്രമിക്കുന്നത് മുന്നോക്ക വിഭാഗത്തിൽപ്പെട്ട ശാന്തിക്കാരാണെന്ന് തിരുവല്ലയിൽ സംഘടിപ്പിച്ച ഐക്യദാർഢ്യ സമ്മേളനത്തിൽ ഡിവൈഎഫ്െഎ കുറ്റപ്പെടുത്തി. ആരോപണം ശാന്തിക്ഷേമ യൂണിയൻ നിഷേധിച്ചു. 

തിരുവിതാംകൂർ‍ ദേവസ്വം ബോർഡിന് കീഴിലുള്ള അമ്പലങ്ങളിലെ ആദ്യ ദളിത് ശാന്തിക്കാരനായ യദുകൃഷ്ണനെ പുറത്താക്കാനുള്ള നീക്കം നടക്കുന്ന പശ്ചാത്തലത്തിലായിരുന്നു ഐക്യദാർഢ്യ സമ്മേളനം. ഡിവൈഎഫ്െഎ പത്തനംതിട്ട ജില്ലാ കമ്മിറ്റി യദുകൃഷ്ണന് പിന്തുണയുമായി സമ്മേളനം നടത്തിയത്. യദുകൃഷ്ണനുൾപ്പെടെ അബ്രാഹ്മണരായ 36 പേരെ ശാന്തിമാരായി നിയമിച്ചത് ചരിത്ര തീരുമാനമാണെന്നും ഇത് അട്ടിമറിക്കാൻ‍ ശ്രമിക്കുന്നത് അനുവദിക്കില്ലെന്നും ഡിവൈഎഫ്െഎ സംസ്ഥാന സെക്രട്ടറി എം. സ്വരാജ് പറഞ്ഞു. മുന്നോക്ക വിഭാഗത്തിൽപ്പെട്ട ശാന്തിക്കാരെ മുൻനിറുത്തി യോഗക്ഷേമ സഭയാണ് യദുവിനെതിരെ കരുക്കൾ‍ നീക്കുന്നതെന്നും സ്വരാജ് ആരോപിച്ചു. 

യദു ശാന്തിക്കാരനായ തിരുവല്ല വളഞ്ഞവട്ടം ക്ഷേത്രത്തിലെ താന്ത്രിക ജോലികളിൽ മുടക്കം വരുന്നുവെന്ന് കാണിച്ച് ഒരു വിഭാഗം ശാന്തിമാർ പരാതി നൽകിയിരുന്നു. എന്നാൽ യദുകൃഷ്ണനെ പുറത്താക്കാൻ തങ്ങൾ‍ ശ്രമിക്കുന്നുവെന്ന ആരോപണം ശരിയല്ലെന്ന നിലപാടിലാണ് ശാന്തിമാരുടെ കൂട്ടായ്മയായ ശാന്തിക്ഷേമ യൂണിയൻ. 

MORE IN SOUTH
SHOW MORE