കുട്ടികള്‍ക്കും അധ്യാപകര്‍ക്കുമായി 'ശക്തി സെല്‍' വരുന്നു

Thumb Image
SHARE

കൊല്ലത്തെ സ്വകാര്യ സ്‌കൂളുകളിലെ കുട്ടികള്‍ക്കും അധ്യാപകര്‍ക്കുമായി സ്ഥിരം കൗണ്‍സിലിംഗ് സംവിധാനം വരുന്നു. ഗൗരി നേഘയുടെ മരണത്തെ തുടര്‍ന്ന് പൊലീസ് ജില്ലയിലെ സക്ൂള്‍ പ്രതിനിധികളെ പങ്കെടുപ്പിച്ച് നടത്തിയ യോഗത്തിലാണ് തീരുമാനം. ശക്തി സെല്‍ എന്ന പേരില്‍ സ്‌കൂളുകളില്‍ ഈ മാസം തന്നെ കൗണ്‍സിലിംഗ് സംവിധാനം ആരംഭിക്കും 

കൊല്ലം ജില്ലയിലെ സ്വകാര്യ സ്കൂളുകളിൽ കുട്ടികൾക്കും അധ്യാപകർക്കും കൗൺസിലിങ് ഇല്ലെന്ന് വിദ്യാഭ്യാസ വകുപ്പ് നടത്തിയ പരിശോധനകളിൽ മനസിലാക്കിയിരുന്നു. ഇതിനെ തുടർന്നാണ് ശക്തി സെൽ എന്ന പദ്ധതി നടപ്പാക്കുന്നത് ഗൗരിയുടെ ആത്മഹത്യയെ തുടര്‍ന്ന് ട്രിനിറ്റി ലൈസിയം സ്‌കൂളിലെ അധ്യാപകര്‍ക്ക് കുട്ടികളോട് എങ്ങനെ പെരുമാറണമെന്നതിന് കൗണ്‍സിലിംഗ് നല്‍കാന്‍ തീരുമാനിച്ചിരുന്നു. ഇത് ജില്ലയിലെ മറ്റ് സ്വകാര്യ സ്‌കൂളുകളിലും നടപ്പാക്കാനായാണ് ജില്ലകലക്ടറുടെയും, പൊലീസ് അധികാരികളുടെയും നേതൃത്വത്തില്‍ യോഗത്തിൽ തീരുമാനിച്ചിരുന്നു. ശക്തി സെല്ല് എന്ന പേരില്‍ സ്ഥിരം കൗണ്‍സിലിംഗ് സംവിധാനം നടപ്പാക്കാനാണ് യോഗത്തില്‍ നിര്‍ദ്ദേശമുയര്‍ന്നത്. ഈ മാസം തന്നെ എല്ലാ സ്‌കൂളിലും ശക്തി സെല്ല് രൂപീകരിക്കും. 

അജിതാ ബീഗം കമ്മീഷണർ എണ്‍പതിലധികം സ്വകാര്യ സ്‌കൂളുകളിലെ അധ്യാപക- മാനേജ്‌മെന്റ് പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുത്തു. ശക്തി സെല്ലിന്റെ പ്രവര്‍ത്തനങ്ങള്‍ വിദ്യാഭ്യാസ വകുപ്പ് നിരീക്ഷിക്കും.  

MORE IN SOUTH
SHOW MORE