വ്യായാമമില്ല, പൊറോട്ടയും ഇഡലിയും കഴിക്കുന്നവരാണ് പൊലീസുകാരെന്ന് ഡി.ജി.പി

Thumb Image
SHARE

പൊലീസുകാരുടെ ഭക്ഷണരീതിയെയും വ്യായാമമില്ലായ്മയെയും കുറ്റപ്പെടുത്തി ഡി.ജി.പി ലോക്നാഥ് ബെഹ്റ. വ്യായാമം ചെയ്യാൻ പറഞ്ഞ് വിട്ടാൽ പൊറോട്ടയും ഇഡലിയും വാങ്ങിക്കഴിക്കുന്നതാണ് നിലവിലെ ശീലമെന്ന് ഡി.ജി.പി കളിയാക്കി. രാവിലെ ഒരു മണിക്കൂർ വ്യായാമം ചെയ്ത ശേഷം മാത്രം ജോലിക്കെത്തിയാൽ മതിയെന്നും ഉപദേശം.

തിരുവനന്തപുരം റൂറൽ ജില്ല പൊലീസ് അസോസിയേഷന്റെ ആരോഗ്യസംരക്ഷണ പദ്ധതി ഉദ്ഘാടനം ചെയ്തപ്പോളാണ് ഡി.ജി.പി നല്ലൊരു ഉപദേശകനും വിമർശകനുമായി മാറിയത്. പൊലീസിലെ 29 ശതമാനം പേരും പ്രമേഹ രോഗികളാണ്. അതിന്റെ കാരണം നിയന്ത്രണമില്ലാത്ത ഭക്ഷണമെന്ന് ഡി.ജി.പി ഉറപ്പിച്ചു 

ഇനിയും ഇങ്ങിനെ തുടർന്നാൽ ഡയറ്റിങ് ഏർപ്പെടുത്തുമെന്ന് തമാശരൂപത്തിൽ മുന്നറിയിപ്പ്. സമയമാണ് വ്യായാമത്തിന് തടസമെങ്കിൽ രാവിലെ ഒരു മണിക്കൂർ ജോലിക്കെത്തിയില്ലങ്കിലും കുഴപ്പമില്ലെന്ന് പരിഹാരഫോർമുല. ആരോഗ്യം സംരക്ഷിക്കാൻ തിരുവനന്തപുരം റൂറൽ പൊലീസ് തയാറാക്കുന്ന പദ്ധതി കേരളം മൊത്തം വ്യാപിപ്പിക്കാനും തീരുമാനിച്ചു. 

MORE IN SOUTH
SHOW MORE