ലോക കൈകഴുകൽ ദിനത്തോടനുബന്ധിച്ച് പുഷ്പഗിരി മെഡിക്കൽ കോളേജിലെ MBBS വിദ്യാർഥികളും അധ്യാപകരും ചേർന്ന് ഫ്ലാഷ്മോബ് സംഘടിപ്പിച്ചു. തിരുവല്ല റയിൽവേ സ്റ്റേഷനിലടക്കം നടന്ന ഫ്ലാഷ്മോബില് നിരവധി വിദ്യാര്‍ഥികള്‍ പങ്കെടുത്തു.
ഭക്ഷണം കഴിക്കുന്നതിന് മുൻപ് കൈ കഴുകാത്തവരിൽ സമൂഹത്തിലെ വലിയൊരു വിഭാഗം ജനങ്ങളും ഉൾപ്പെടും. കൈകൾ വൃത്തിയാക്കാതെ ഭക്ഷണം കഴിക്കുന്നത് ഒട്ടേറെ രോഗങ്ങൾക്ക് കാരണമാകും. ന്യുമോണിയയും ടൈഫോയ്ഡും വയറിളക്കവുമൊക്കെ അതിൽ ചിലത് മാത്രം. നിരവധി കുട്ടികളാണ് ഇതുമൂലം മരിക്കുന്നത്. ഇക്കാര്യം ജനങ്ങളിലേക്കെത്തിക്കാനാണ് ഒക്ടോബർ 15 രാജ്യാന്തര കൈകഴുകൽ ദിനമായി ആചരിക്കുന്നത്. വൃത്തിയുള്ള കൈകളുണ്ടെങ്കിലേ നല്ല ഭാവിയുണ്ടാകൂ എന്നതാണ് ഈ വർഷത്തെ സന്ദേശം.
ദിനാചരണത്തിന്റെ ഭാഗമായി ബോധവൽകരണ ശ്രമങ്ങളും ഊർജിതമായി നടക്കുന്നുണ്ട്. പുഷ്പഗിരി മെഡിക്കൽ കോളേജിലെMBBS വിദ്യാർഥികളും അധ്യാപകരും ചേർന്ന് തിരുവല്ല റയിൽവേ സ്റ്റേഷനിലടക്കം ഫ്ലാഷ്മോബ് സംഘടിപ്പിച്ചു.
നൂറുപേരുടെ സംഘം അവതരിപ്പിച്ച ഫ്ലാഷ് മോബിന് കാണികളുടെ മികച്ച പിന്തുണയും ലഭിച്ചു.