മുതിർന്ന പൗരൻമാർക്ക് മാത്രമായി ഒരു കൂട്ടായ്മ. തിരുവനന്തപുരം ആസ്ഥാനമായുള്ള എലൈവ് ഫൗണ്ടേഷനാണ് വ്യത്യസ്തമായ ഈ സംരഭത്തിന് പിറകിൽ. പ്രായമായവർക്കുള്ള ഉത്പന്നങ്ങളുടെ ഒാൺലൈൻ സ്റ്റോർ, കൂട്ടുവീടുകൾ, സംഗീത ക്ലബ് എന്നിവയാണ് പ്രധാന പ്രവർത്തനങ്ങൾ.
വസ്ത്രങ്ങൾ മുതൽ ഭക്ഷണം വരെ വ്യത്യസ്ത ഉത്പന്നങ്ങൾ. കുട്ടികൾക്കും ചെറുപ്പക്കാർക്കും സ്ത്രീകൾക്കും പുരുഷൻമാർക്കും എല്ലാം വെവ്വേറെ ഇനങ്ങൾ, ഇവക്ക് പ്രത്യേക കടകളും. എന്നാൽമുതിർന്ന പൗരൻമാർക്ക് ഭക്ഷണം മുതൽ സുരക്ഷിതമായ പാർപ്പിടംവരെയുള്ള പ്രത്യേക ആവശ്യങ്ങളുള്ള ഇവർക്ക് മാത്രമായുള്ള ഉത്പന്നങ്ങളും സേവനങ്ങളും നൽകുക എന്നലക്ഷ്യമാണ് എലൈവ് ഫൗണ്ടേഷനുള്ളത്. 1980 കളിൽ തിരുവനന്തപുരം ആർട്ട്സ് കോളജിൽപഠിച്ചവരുടെ സൗഹൃദ കൂട്ടായാമയാണ് ഇതിന് പിറകിൽ. വീടിനകത്തും പുറത്തുമുള്ള സുരക്ഷക്കുള്ള ഉത്പന്നങ്ങൾ, വീഴ്ച ഒഴിവാക്കാനുള്ള ക്രമീകരണങ്ങൾ എന്നിവക്കാണ് ആദ്യപരിഗണന. രോഗാവസ്ഥയിലുള്ളവർ, വീടുകൾക്കുള്ളിൽ ക്രമീകരണങ്ങളാവശ്യമുള്ളവർ എന്നിവരെ നേരിട്ടുകണ്ട് സൗകര്യങ്ങൾ ചെയ്തുകൊടുക്കാനും എലൈവ് തയ്യാറാണ്.
വാതം പോലുള്ള രോഗമുള്ളവർ , നടക്കാൻപ്രയാസമുള്ളവർ എന്നിവർക്ക് ഉപകാരപ്രദമാകുന്ന ഫോർക്കും സ്പൂണും മുതൽ വീൽചെയർവരെ തയ്യാർ. ഇവയെല്ലാം ഒൺലൈനിലൂടെ രാജ്യത്തെവിടെയും എത്തിക്കാനുള്ള ഒാൺലൻസ്്റ്റോറും പ്രവർത്തിക്കുന്നുണ്ട്. ജീവിതത്തിൽ ഒറ്റക്കായി പോകുന്നവർക്ക് കൂട്ടുജീവിതത്തിനുള്ള വീടുകളുടെ സമുച്ചയമാണ് മറ്റൊരു പദ്ധതി. ഇതോടൊപ്പം എല്ലാ ആഴ്ചയിലും മുതിർന്ന പൗരൻമാർക്കായി സംഗീത ക്്ളബ്ബും സജീവമാണ്.