ഇരുന്ന് പഠിക്കാൻ ക്ലാസ്മുറികൾ ഇല്ലാതെ അടൂർ ചൂരക്കോട് സർക്കാർ എൽ.പി. സ്കൂളിലെ വിദ്യാർഥികൾ. അധ്യാപകരുടെ വിശ്രമമുറിയിലാണ് ഇപ്പോൾ മൂന്നാംക്ലാസ് പ്രവർത്തിക്കുന്നത്. കുട്ടികൾ ഏറെയുള്ള സ്കൂളിൽ സൗകര്യമില്ലാതെ വിഷമിക്കുകയാണ് വിദ്യാർഥികളും അധ്യാപകരും.
വലിയ അലമാരകളും മറ്റുഫർണിച്ചറുകളുമുള്ള മുറിയുടെ ഒരുഭാഗത്താണ് മൂന്നാക്ലാസിന്റെ പ്രവർത്തനം. സ്മാർട്ട് ക്ലാസ്മുറികളുണ്ടെങ്കിലും പലക്ലാസിലും കുട്ടികൾ നിലത്തിരിക്കേണ്ട അവസ്ഥ. പത്തനംതിട്ട ജില്ലയിൽ ഏറ്റവും കൂടുതൽവിദ്യാർഥികൾ പ്രവേശനം നേടുന്ന സർക്കാർസ്കൂളാണിത്. കൂടുതൽ ഡിവിഷൻ അനുവദിച്ചെങ്കിലും അതിനനുസരിച്ച് ക്ലാസ് മുറികൾ ഇല്ല. പുതിയ കെട്ടിടംനിർമിച്ച് സ്കൂളിലെ സൗകര്യം മെച്ചപ്പെടുത്തണമെന്നാണ് ആവശ്യം.