പത്തനംതിട്ട അടൂർ നിലയ്ക്കൽ ക്ഷേത്രത്തിന് സമീപം അപകടാവസ്ഥയിലായ ജലസംഭരണി നാട്ടുകാരുടെ ഉറക്കം കെടുത്തുന്നു. നാലു തൂണുകളും ദ്രവിച്ച് നിലംപൊത്താറായ ജലസംഭരണി പൊളിച്ചുനീക്കാനുള്ള നടപടിയില്ല. അൻപതുവർഷത്തിലേറെ പഴക്കമുണ്ട് ഈ ജലസംഭരണിക്ക്. തൂണുകൾ ദ്രവിച്ച് അപകടാവസ്ഥയിലായ ജലസംഭരണി ഏതുനിമിഷവും നിലംപൊത്താം. സമീപം പുതിയ ജലസംഭരണി സ്ഥാപിച്ചു. അപകടാവസ്ഥയിലായ ജലസംഭരണി പൊളിച്ചു നീക്കണമെന്ന് നാട്ടുകാർ പലവട്ടം ആവശ്യപ്പെട്ടു. പക്ഷേ അധികൃതർ തിരിഞ്ഞുനോക്കിയിട്ടില്ല. ജലസംഭരണിയ്്ക്ക് സമീപത്തെ താമസക്കാരും റോഡിലൂടെ സഞ്ചരിക്കുന്നവരും ഭീതിയിൽ തന്നെ.
Advertisement