തിരുവനന്തപുരം മാറനല്ലൂർ ഗ്രാമപഞ്ചായത്തിൽ ബി.ജെ.പിക്ക് ഭരണം നഷ്ടപ്പെട്ടു. കോൺഗ്രസിലെ രണ്ടംഗങ്ങളും ഇടതുപക്ഷവും കൊണ്ടുവന്ന അവിശ്വാസം വിജയിച്ചതോടെയാണ് ബി.ജെ.പിക്ക് ഭരണം നഷ്ടപ്പെട്ടത്. കോൺഗ്രസിലെ എസ്. രമ പുതിയ പ്രസിഡന്റാകും. അവിശ്വാസത്തെ പിന്തുണച്ച ഇടതുമുന്നണി പ്രസിഡന്റ് തിരഞ്ഞടുപ്പിൽ നിന്ന് വിട്ടുനിന്നു.
നറുക്കെടുപ്പിലൂടെയാണ് മാറനല്ലൂർ പഞ്ചായത്തിൽ കോൺഗ്രസ് ഭരണം പിടിച്ചത്. പ്രസിഡന്റ് തെരെഞ്ഞടുപ്പിൽ ഇടതുമുന്നണിയിലെ നാല് അംഗങ്ങൾ വിട്ടു നിന്നു. കോൺഗ്രസിനും ബി.ജെ.പിക്കും എട്ടഗംങ്ങൾ വീതമാണ് ഉള്ളത്. നറുക്കെടുപ്പിൽ കോൺഗ്രസിലെ എസ്. രമ പ്രസിഡന്റായി തിരഞ്ഞടുക്കപ്പെട്ടു. ബിജെപിയിൽ നിന്ന് അവിശ്വാസത്തിലൂടെ സ്ഥാനം നഷ്യമായ മായകുമാരിയാണ് മത്സരിച്ചത്. ജില്ലയിൽ മൂന്ന് പഞ്ചായത്തുകളാണ് ബിജെപിക്ക് ഉണ്ടായിരുന്നത്. എന്നാൽ മാറനല്ലൂരിൽ ഭരണം നഷ്ടമായതോടെ ഭരണം രണ്ട് പഞ്ചായത്തുകളിൽ മാത്രമായി.