ആലപ്പുഴ ഹരിപ്പാട് കരുവാറ്റ ഗ്രാമത്തില്‍ ജല അതോറിറ്റിയുടെ കുടിവെള്ള വിതരണം മുടങ്ങിയിട്ട് ഏഴുമാസമായി. വള്ളത്തില്‍ കിലോമീറ്ററുകള്‍ തുഴഞ്ഞാണ് കുടുംബങ്ങള്‍ കുടിവെള്ളം ശേഖരിക്കുന്നത്.
കൊപ്പാറക്കടവ് പാലം യാഥാര്‍ഥ്യമായി. ഇപ്പോള്‍ യാത്ര സുഗമമാണ്. പക്ഷേ വെള്ളംകുടി മുട്ടി. പാലം പണിക്കിടെ പൈപ്പ് തകര്‍ന്നതാണ്. ഏഴുമാസമായിട്ടും പരിഹരിക്കപ്പെടാത്ത തകരാര്‍. കരുവാറ്റ പഞ്ചായത്തില്‍ കണ്ണഞ്ചേരി പുതുവയലിലാണ് ഈ കാഴ്ച. രാവിലെ വള്ളമെടുത്തിറങ്ങിയാലേ വെള്ളം കിട്ടൂ.
അഞ്ചാംവാര്‍ഡില്‍ മാത്രമൊതുങ്ങുന്നതല്ല പ്രശ്നം. തൊട്ടപ്പുറത്ത് ചെറുതന പഞ്ചായത്തിലും സ്ഥിതി സമാനം. അതിര്‍ത്തി പ്രദേശമായതിനാല്‍ അധികാരികളാരും തിരിഞ്ഞുനോക്കാറില്ല. വെള്ളമെത്താതായതോടെ പൈപ്പുകള്‍ മണ്ണില്‍ മൂടിത്തുടങ്ങി. അവധിക്കാലമായതോടെ കുട്ടികള്‍ അമ്മമാരെ സഹായിക്കാന്‍ പാത്രങ്ങളെടുത്തിറങ്ങിയിട്ടുണ്ട്. ഒരാഴ്ചക്കുള്ളില്‍ പ്രശ്നം പരിഹരിക്കപ്പെട്ടില്ലെങ്കില്‍ സമരത്തിനിറങ്ങാനാണ് തീരുമാനം.