ചുവരുകയറ്റം വിനോദമാക്കിയിരിക്കുകയാണ് തിരുവനന്തപുരം നെട്ടയത്തുള്ള ഒരു പെൺകുട്ടി. മൂന്നാംമൂട് ഡി പോൾ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ മൂന്നാം ക്ലാസുകാരി അലിനയ്ക്കുമുന്നിൽ വഴങ്ങാത്ത ചുവരുകളില്ല. മകളുടെ കഴിവുതിരിച്ചറിഞ്ഞ മാതാപിതാക്കൾ അലീനയെ ജിംനാസ്റ്റിക് പരിശീലനത്തിനും അയച്ചു.
സ്കൂൾ കഴിഞ്ഞ് വീട്ടിലെത്തിയാൽ ആദ്യം ഈ കിളികൾക്കരികെ. അൽപനേരം കോഴികൾക്ക് ഒപ്പം. പിന്നെ അലീന ഇഷ്ടവിനോദത്തിലേക്ക് കടക്കും. മൂന്നരവയസ്സിൽ തുടങ്ങിയതാണ് ചുവരുകയറ്റം. എത്ര ഉയരമുള്ള ചുവരും അലീനക്കുമുന്നിൽ കീഴടങ്ങും. മകളുടെ അഭ്യാസങ്ങൾക്ക് അച്ഛന്റെ പിന്തുണയുണ്ട്.
കളികാര്യമായെടുത്തതോടെ അലീന ജിംനാസ്റ്റിക് പരിശീലനം ആരംഭിച്ചു. ചെറുപ്രായത്തിൽ സംസ്ഥാന ജിംനാസ്റ്റിക് ചാമ്പ്യൻഷിപ്പിൽ പങ്കെടുത്തു. മെയ്്വഴക്കം ഏറെയുള്ള മകളെ വിദഗ്ധപരിശീനത്തിനയക്കാൻ താൽപര്യമുണ്ട് മാതാപിതാക്കൾക്ക്. പക്ഷേ പണംതടസമായി നിൽക്കുന്നു.