കോവിഡ് ഇതര രോഗികളെ ചികില്‍സിക്കാന്‍ വഴിയില്ല: ജില്ലയിൽ പ്രതിസന്ധി

Non-covid-patient-treatment-01
SHARE

കോവിഡ് ഇതര രോഗികളെ ചികില്‍സിക്കാന്‍ വഴിയില്ലാതെ കാസര്‍കോട് ജില്ല. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി പൂര്‍ണമായും കോവിഡ് ചികില്‍സയ്ക്ക് മാത്രമാക്കിയതോടെ എന്‍ഡോസള്‍ഫാന്‍ ഇരകള്‍ ഉള്‍പ്പെടെയുള്ളവര്‍ കടുത്ത ആശങ്കയിലാണ്.   

‌കാസര്‍കോട്ടുകാര്‍ പേടിക്കുന്നത് കോവിഡിനെ മാത്രമല്ല, മറ്റ് അസുഖങ്ങള്‍ വന്നാല്‍ എവിടെ ചികില്‍സിക്കും എന്നതും ഇവിടുത്തുകാരുടെ ആശങ്കയാണ്. ചികില്‍സിക്കാനുള്ള സൗകര്യങ്ങള്‍ക്കൊപ്പം ആരോഗ്യപ്രവര്‍ത്തകരുടെ കുറവും വ്യാപകമാണ്. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി ഒക്ടോബര്‍ ഒന്നുമുതല്‍ കോവിഡ് രോഗികള്‍ക്ക് മാത്രമുള്ള ചികില്‍സാ കേന്ദ്രമാക്കുന്നതോടെ പ്രശ്നം വീണ്ടും സങ്കീര്‍ണമാകും. കാസര്‍കോട് ജനറല്‍ ആശുപത്രി മാത്രമാണ് മറ്റ് രോഗികള്‍ക്ക് വിദഗ്ധ ചികില്‍സ നല്‍കാനായി സര്‍ക്കാര്‍ മേഖലയില്‍ ജില്ലയിലുള്ളത്. 

അഡ്മിനിസ്ട്രേറ്റിവ് ബ്ലോക്ക് മാത്രം പൂര്‍ത്തിയായ കാസര്‍കോട് മെഡിക്കല്‍ കോളജില്‍ കോവിഡ് ചികില്‍സ നടത്തുമ്പോള്‍, കോവിഡിന് മാത്രമായി ടാറ്റ നിര്‍മിച്ച കോവിഡ് പ്രത്യേക ആശുപത്രി ഉദ്ഘാടനം കഴിഞ്ഞ് രണ്ടാഴ്ച കഴിഞ്ഞിട്ടും നോക്കുകുത്തിയായി അവശേഷിക്കുന്നു.

MORE IN NORTH
SHOW MORE
Loading...
Loading...