കോഴിക്കോട് കോര്‍പ്പറേഷൻ പരിധിയില്‍ മരച്ചീനി കൃഷി; ആദ്യതൈ നട്ടത് മന്ത്രി

tapioca-farming
SHARE

കോഴിക്കോട് കോര്‍പ്പറേഷന്റെ നേതൃത്വത്തില്‍ നാലേക്കറില്‍ മരച്ചീനി കൃഷിക്ക് തുടക്കമായി. സരോവരം ബയോ പാര്‍ക്കിനോട് ചേര്‍ന്നുള്ള ഭൂമിയിലാണ് കൃഷി. മന്ത്രി എ.കെ.ശശീന്ദ്രന്‍ ആദ്യ തൈ നട്ടു. 

തരിശ്കിടന്ന മണ്ണാണ് കൃഷിയോഗ്യമാക്കിയത്. മരച്ചീനി കൃഷിക്കൊ പ്പം മറ്റ് ഇടവിളകളും പരീക്ഷിക്കും. കുടുംബശ്രീ പ്രവര്‍ത്തകര്‍ക്കാണ് പരിപാലനച്ചുമതല. തരിശ് കിടക്കുന്ന സ്ഥലമാണെങ്കിലും ജലസാധ്യത പരിശോധിച്ചാണ് നിലവിലെ കൃഷി. നെല്‍കൃഷിക്കൊപ്പം മരച്ചീനി, വാഴ, വെണ്ട, വഴുതന, പച്ചമുളക്, വെള്ളരി തുടങ്ങിയ വിളകളാണ് പരീക്ഷിച്ചത്. ലോക്ഡൗണ്‍ കാലയളവിലെ സുഭിക്ഷകേരളം പദ്ധതി ഇടവേളയില്ലാതെ തുടരും.  

നഗരത്തില്‍ തരിശ് കിടന്ന പന്ത്രണ്ടിടങ്ങളിലാണ് കോര്‍പ്പറേഷന്‍ കൃഷിയിറക്കിയത്. കൂടുതല്‍ സ്ഥലങ്ങള്‍ കണ്ടെത്തുന്നതിനുള്ള ചുമതല കുടുംബശ്രീ പ്രവര്‍ത്തകര്‍ക്കാണ്. എലത്തൂരിലും, മൊകവൂരിലും സ്വകാര്യ വ്യക്തികളുെട ഉടമസ്ഥതയിലുള്ള മണ്ണില്‍ റസിഡന്റ്സ് അസോസിയേഷനും കുടുംബശ്രീ പ്രവര്‍ത്തകരും ചേര്‍ന്നുള്ള കൃഷിയില്‍ നൂറുമേനി വിളയാണ് ലഭിച്ചത്. 

MORE IN NORTH
SHOW MORE
Loading...
Loading...