കുടുംബശ്രീ ഉൽപന്നങ്ങൾക്ക് ഇനി പുതിയ വിപണി

kudumbasree-products
SHARE

കുടുംബശ്രീ ഉല്‍പന്നങ്ങള്‍ ഇനി ഹോര്‍ട്ടികോര്‍പ്പ് സ്റ്റാളുകളിലും ലഭിക്കും. കുടുംബശ്രീ സംഘങ്ങള്‍ ഉല്‍പാദിപ്പിക്കുന്ന മൂല്യ വര്‍ദ്ധ ഉല്‍പന്നങ്ങള്‍ വില്‍ക്കാനുള്ള അവസരമാണ് സര്‍ക്കാര്‍ ഒരുക്കുന്നത്. പരീക്ഷണാടിസ്ഥാനത്തില്‍ തിരുവനന്തപുരത്തെ രണ്ടു സ്റ്റാളുകളില്‍ വില്‍പ്പന ആരംഭിച്ചു.

കുടുംബശ്രീ തയാറാക്കുന്ന മൂല്യവര്‍ദ്ധിത ഉല്‍പന്നങ്ങളുടെ വില്‍പനയ്ക്കും പ്രോള്‍സാഹനത്തിനുമാണ് ഹോര്‍ട്ടികോര്‍പ്പ് അവസരമൊരുക്കുന്നത്. സംസ്ഥാനത്താകെയുള്ള  95 ഹോര്‍ട്ടിക്കോര്‍പ്പ് വിപണന കേന്ദ്രങ്ങളിലും  പദ്ധതി നടപ്പാക്കുന്നതിന്  മുന്നോടിയായി തിരുവനന്തപുരം പഴവങ്ങാടിയിലും, പാളയത്തുമാണ് പരീക്ഷണാടിസ്ഥാനത്തില്‍ കുടുംബശ്രീ–സ്റ്റാളുകള്‍ തുറന്നത്.

പച്ചക്കറിയും മറ്റു ഭക്ഷ്യ വസ്തുക്കളും വിറ്റുപോകാതെ  കെട്ടിക്കിടക്കുന്ന സാഹചര്യത്തില്‍ അവയില്‍ നിന്ന് മൂല്യവര്‍ദ്ധിത ഉല്‍പന്നങ്ങള്‍ ഉണ്ടാക്കുന്നതിനും,  വിപണനം നടത്തുന്നതിനുമുള്ള പരിശീലനം ഹോര്‍ട്ടിക്കോര്‍പ്പ് ആവിഷ്ക്കരിക്കുന്നുണ്ട്. കുടുംബശ്രീയുടെ മനുഷ്യവിഭവശേഷി വിനിയോഗിച്ച് അവര്‍ക്കൊരു വരുമാനമാര്‍ഗം തുറന്നിടാനും ഇതിലൂടെ സാധിക്കുമെന്നാണ് പ്രതീക്ഷ.

MORE IN NORTH
SHOW MORE