സ്നേഹപരിചരണവുമായി മാലാഖമാരുടെ കൂട്ടായ്മ

Palakkad-nursing
SHARE

പഠനത്തിനപ്പുറം സ്നേഹ പരിചരണവുമായി പാലക്കാട്ടെ നഴ്സിങ് വിദ്യാര്‍ഥികളുടെ കൂട്ടായ്മ. നിര്‍ധനരായ രോഗികള്‍ക്ക് ഒരുലക്ഷം രൂപയുടെ സഹായമാണ് വിദ്യാര്‍ഥികള്‍ നല്‍കിയത്.

രോഗികളോട് കരുണയുളളവരായിരിക്കാന്‍ നഴ്സിങ് പഠനത്തിനൊപ്പം ഇൗ മാതൃകാ പ്രവര്‍ത്തനം വരുംനാളുകളില്‍ നാടിന് നന്മയാകും. ജില്ലാ ആശുപത്രിയിലെ നഴ്സിങ് വിദ്യാര്‍ഥികളുടെ കൂട്ടായ്മയായ ഗവണ്‍മെന്റ് സ്റ്റുഡന്റ് നഴ്സസ് അസോസിയേഷനാണ് സാന്ത്വന സ്പർശം–സ്നേഹതീരം എന്നപേരില്‍ സഹായ പദ്ധതി നടപ്പാക്കിയത്. സംവിധായകന്‍ ലാല്‍ജോസ് ഉദ്ഘാടനം നിര്‍വഹിച്ചു.

അംഗവൈകല്യമുള്ളവർക്ക് വീൽചെയർ, നിർധനരായ വൃക്കരോഗികൾക്ക് ചികിത്സാ സഹായം, കാൻസർ രോഗികളുടെ ആശ്രിതർക്ക് തയ്യൽ മെഷീൻ, സ്വാന്തനപരിചരണം തേടിയ കാൻസർ രോഗികളുടെ വീടുകളിലേക്ക് ഭക്ഷണക്കിറ്റ്, കിടപ്പുരോഗികൾക്ക് എയർബഡ്, ജില്ലാ ആശുപത്രിയിലെ സാന്ത്വന പരിചരണ വിഭാഗത്തിലേക്ക് അവശ്യസാധനങ്ങൾ എന്നിങ്ങനെ ലക്ഷം രൂപയുടെ സഹായമാണ് വിദ്യാര്‍ഥികള്‍ നല്‍കിയത്. വിദ്യാര്‍ഥികളുടെ മാതൃകാ പ്രവര്‍ത്തനങ്ങള്‍ക്ക് അധ്യാപകരും ഒപ്പമുണ്ടായിരുന്നു.

MORE IN NORTH
SHOW MORE