കാട്ടാന ചവിട്ടിക്കൊന്ന നിലയിൽ വൃദ്ധന്റെ മൃതദേഹം കണ്ടെത്തി

wayanad-deadbody
SHARE

വയനാട് പാപ്ലശേരി ചേനക്കൊല്ലിയില്‍ വനാതിര്‍ത്തിയോട് ചേര്‍ന്ന് വൃദ്ധന്റെ മൃതദേഹം കണ്ടെത്തി. കാട്ടാന ചവിട്ടിക്കൊന്നതാണെന്നാണ് സൂചന. വന്യമൃഗശല്യത്തിനെതിരെ നടപടികള്‍ സ്വീകരിക്കുന്നില്ലെന്നാരോപിച്ച് നാട്ടുകാര്‍ റോഡ് ഉപരോധിച്ചു. ചീയമ്പം പുതുപ്പറമ്പില്‍ ജോണിനെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. വനാതിര്‍ത്തിയോട് ചേര്‍ന്നായിരുന്നു മൃതദേഹം. 

ദേഹത്ത് ആന ചവിട്ടിയതരത്തില്‍ ചതവുകളുണ്ട്. ആനയുടെ കാല്‍പാടുകളും സമീപത്തുണ്ട്. ന്യമൃഗശല്യത്തിനെതിരെ നടപടികള്‍ സ്വീകരിക്കുന്നില്ലെന്നാരോപിച്ച് നാട്ടുകാര്‍ റോഡ് ഉപരോധിച്ചു. വനം വകുപ്പ് ഉദ്യോഗസ്ഥരും തഹസില്‍ദാരും നാട്ടുകാരുമായി ചര്‍ച്ച നടത്തിയാണ് ഉപരോധം അവസാനിപ്പിച്ചത്. നഷ്ടപരിഹരം കൃത്യമായി നല്‍കുമെന്നും നടപടികള്‍ സ്വീകരിക്കുമെന്നും ഉറപ്പ് നല്‍കി. 

MORE IN NORTH
SHOW MORE