കോഴിക്കോട്ടെ ഇ ടോയ്ലറ്റുകളുടെ കരാർ കാലാവധി തീരുന്നു

Thumb Image
SHARE

കോഴിക്കോട് നഗരത്തില്‍ കോര്‍പ്പറേഷന്‍ സ്ഥാപിച്ച ഈ ടോയ്‌ലറ്റുകളുടെ കരാര്‍ കാലാവധി അവസാനിക്കുന്നു. കരാര്‍ പുതുക്കണമെങ്കില്‍ ഇനി പ്രതിവര്‍ഷം അറുപതിനായിരം രൂപ വീതം ഓരോ ശുചിമുറികള്‍ക്കും നല്‍കണമെന്നാണ് കരാര്‍ കമ്പനിയുടെ ആവശ്യം. ഉപയോഗശൂന്യമായി കിടക്കുന്ന ഇ ടോയ്‌ലറ്റുകള്‍ സ്ഥലംമാറ്റി സ്ഥാപിക്കാനാണ് കോര്‍പ്പറേഷന്‍റെ തീരുമാനം. 

വ്യാപാരസ്ഥാനങ്ങളിലെ സ്ത്രീ ത്തൊഴിലാളികളുടെ വിപ്ലവകരമായ സമരത്തിന്റെ ഫലമായി ഏഴ് വര്‍ഷം മുമ്പാണ് കോഴിക്കോട് നഗരത്തില്‍ ഇ ടോയ്‌ലറ്റുകള്‍ സ്ഥാപിച്ചത്. നഗരത്തിലെ തിരക്കേറിയ പതിനഞ്ചിടങ്ങളിലാണ് ടോയ്‌ലറ്റുകളുള്ളത്. ഇറാം സൈന്റഫിക് സൊലൂഷനായിരുന്നു കരാര്‍. 

നഗരത്തില്‍ നാലോ അഞ്ചോ ഇ ടോയ്‌ലറ്റുകള്‍ മാത്രമാണ് സുഗമമായി പ്രവര്‍ത്തിക്കുന്നത്. മുതലക്കുളം, ബീച്ച് തുടങ്ങിയ പൊതുസ്ഥലങ്ങളിലെ ശുചിമുറികള്‍ ഉപയോഗശൂന്യമാണ്. പ്രവര്‍ത്തനരഹിതമായവയ്ക്ക് ഭീമമായി തുക നല്‍കേണ്ടത് അധിക ബാധ്യതയാകുമെന്നാണ് കോര്‍പ്പറേഷന്റെ വിലയിരുത്തല്‍. ഉപയോഗശൂന്യമായവ മാറ്റിസ്ഥാപിക്കുകയോ, ടോയ്‌ലറ്റില്‍ പരസ്യം സ്ഥാപിച്ച് അധിക ബാധ്യത ഒഴിവാക്കുകയോ ചെയ്യാനാണ് കോര്‍പ്പറേഷന്റെ തീരുമാനം. ശുചിത്വമിഷനുമായി സഹകരിച്ചാണ് പദ്ധതിയുടെ രണ്ടാംഘട്ടം നടപ്പാക്കുന്നത്

MORE IN NORTH
SHOW MORE