അഞ്ജാത മൃതദേഹങ്ങൾ ഉടൻ സംസ്ക്കരിക്കണമെന്ന് കോഴിക്കോട് ജില്ലാഭരണകൂടം

Thumb Image
SHARE

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ മാസങ്ങളായി സൂക്ഷിച്ചിരിക്കുന്ന മൃതദേഹങ്ങള്‍ സംസ്ക്കരിക്കാന്‍ നടപടിയെടുക്കണമെന്ന് ജില്ലാഭരണകൂടം കോര്‍പ്പറേഷനോടും പൊലീസിനോടും ആവശ്യപ്പെട്ടു. ഓഖി ദുരന്തത്തില്‍ മരിച്ച കൂടുതല്‍പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തുന്ന സാഹചര്യത്തിലാണ് നടപടി. 

രണ്ട് മോര്‍ച്ചറി ബ്ലോക്കുകളിലായി 36 മൃതദേഹം സൂക്ഷിക്കാനുള്ള സൗകര്യമാണ് മെഡിക്കല്‍ കോളജിലുള്ളത്. പൊലീസ് നടപടിയിലുള്ളതും അഞ്ജാത മൃതദേഹവുമായി 14 എണ്ണം മാസങ്ങളായി മോര്‍ച്ചറിയിലുണ്ട്. ഓഖി ദുരന്തത്തില്‍ മരണമടഞ്ഞ 19 മൃതദേഹങ്ങളും കൂടിയായതോടെ മൃതദേഹങ്ങളുള്‍പ്പെടെ മോര്‍ച്ചറി നിറഞ്ഞു. തീരത്ത് കൂടുതല്‍ മൃതദേഹം കണ്ടെത്തിയാലും അത്യാഹിത സാഹചര്യത്തിലും മറ്റ് ആശുപത്രികളിലെ മോര്‍ച്ചറിയെ ആശ്രയിക്കേണ്ടിവരുമെന്ന് ചുരുക്കം. ഇത് കണക്കിലെടുത്താണ് വേഗത്തില്‍ സംസ്ക്കരിക്കാന്‍ കഴിയുന്ന മൃതദേഹങ്ങള്‍ നീക്കണമെന്ന് കോര്‍പ്പറേഷനോടും പൊലീസിനോടും ആവശ്യപ്പെട്ടിരിക്കുന്നത്. 

വടകര, താലൂക്ക് ജനറല്‍ ആശുപത്രിയില്‍ രണ്ട് വീതവും ബീച്ച് ആശുപത്രിയില്‍ ഒന്നും മൃതദേഹം സൂക്ഷിക്കാനുള്ള സൗകര്യങ്ങള്‍ ക്രമീകരിക്കും. മറ്റ് ജില്ലകളില്‍ നിന്ന് മൃതദേഹം തിരിച്ചറിയാനെത്തുന്ന ബന്ധുക്കള്‍ക്ക് മെഡിക്കല്‍ കോളജില്‍ മൃതദേഹം സൂക്ഷിച്ചാല്‍ സൗകര്യമാകും. നേരത്തെയുള്ള മൃതദേഹങ്ങള്‍ മാറ്റാനായില്ലെങ്കില്‍ നഗരത്തിലെ പ്രധാന സ്വകാര്യ ആശുപത്രികളുടെ മോര്‍ച്ചറി സൗകര്യം പ്രയോജനപ്പെടുത്താനും തീരുമാനിച്ചിട്ടുണ്ട്. 

MORE IN NORTH
SHOW MORE