മാനന്തവാടി- കുട്ട-മൈസൂരു റോഡിലെ പാലം അപകടാവസ്ഥയിൽ

Thumb Image
SHARE

രാത്രിയാത്രാ നിരോധനത്തിനെത്തുടർന്ന് കർണാടകയിലേക്ക് ബദൽപാതയായി ഉപയോഗിക്കുന്ന മാനന്തവാടി- കുട്ട-മൈസൂരു റോഡിലെ നായ്ക്കട്ടി പാലം അപടകാവസ്ഥയിൽ. പാലം നവീകരിക്കണമെന്ന കാലങ്ങളായുള്ള ആവശ്യം ഇതുവരെ പരിഗണിക്കപ്പെട്ടിട്ടില്ല. 

ബന്ദിപ്പൂർ വനമേഖലയിലൂടെ രാത്രിയാത്രയ്ക്ക് നിയന്ത്രണം വന്നതിനെത്തുടർന്ന് യാത്രക്കാർ ബദലായി ഉപയോഗിക്കുന്ന പാതയാണിത്. മാനന്തവാടിയിൽ നിന്നും തോൽപ്പെട്ടി, കുട്ട വഴി മൈസൂരിലേക്കും ബെംഗളൂരുവിലുമെത്താം. നൂറുകണക്കിന് വാഹനങ്ങളാണ് ദിവസവും ഈ വഴി പോകുന്നത്. 

തിരുനെല്ലി പഞ്ചായത്തിലെ നായ്ക്കട്ടി ഭാഗത്തെ ഈ പാലമാണ് സ്ഥിരം അപടകമുണ്ടാക്കുന്നത്. വീതിയില്ലാത്ത പാലത്തിന്റെ കൈവരികൾ തകർന്നു. നിരവധി വഹനങ്ങൾ അപകടത്തിൽപ്പെട്ടു. ബസ് താഴേക്ക് മറിഞ്ഞ സംഭവവുമുണ്ടായി.  വനമേഖലയായതിനാൽ സമീപത്തൊന്നും ജനവാസ കേന്ദ്രമില്ല. അതു കൊണ്ട് തന്നെ അപകടങ്ങൾ പറ്റിയാൽ രക്ഷാപ്രവർത്തനവും ദുർഘടമാകും. പതിറ്റാണ്ടുകൾക്ക് മുമ്പ് നിർമ്മിച്ച പാലം പുനർനർമ്മിക്കണമെന്ന് കാലങ്ങളായുള്ള ആവശ്യമാണ്. ദേശീയപാതയാക്കണമെന്ന ആവശ്യം ഉയരുന്നുണ്ട്. 

MORE IN NORTH
SHOW MORE