കനത്ത മഴ; ഏഴിക്കരയിലെ ലങ്കാ പാലം തകര്‍ന്നു

lanka-bridge
SHARE

കനത്ത മഴയില്‍ വടക്കന്‍ പറവൂര്‍ ഏഴിക്കരയിലെ ലങ്കാ പാലം തകര്‍ന്നു. അപകടാവസ്ഥയിലായ പാലം പുതുക്കിപണിയണമെന്ന് പ്രദേശവാസികളുടെ വര്‍ഷങ്ങളായുള്ള ആവശ്യം നിലനില്‍ക്കെയാണ് പാലത്തിന്റെ മേല്‍ഭാഗത്തെ കോണ്‍ക്രീറ്റ് പാളികള്‍ തകര്‍ന്നുവീണത്. 

രാവണന്‍കോട്ടയായ ലങ്കയിലേക്കല്ല,, വടക്കന്‍ പറൂര്‍ ഏഴിക്കര പഞ്ചായത്ത് ഓഫിസിന് സമീപത്തെ ലങ്കയിലേക്കുള്ള പാലമാണിത്.. കോണ്‍ക്രീറ്റ് പാളികള്‍ തകര്‍ന്നൊരു പരുവമായി! പാലത്തിന്റെ പ്രായം ചോദിച്ചാല്‍ 30 വര്‍ഷത്തിലേറെയെന്ന് പറയേണ്ടിവരും.  പാലത്തിനപ്പുറമുള്ള ലങ്കയില്‍ താമസിക്കുന്നത് 23 കുടുംബങ്ങളാണ്. ഇവര്‍ക്ക് ഇക്കരയെത്താനുള്ള ഏകമാര്‍ഗമാണ് ഈ പാലം.പാലത്തിന്റെ അറ്റകുറ്റപണി എന്നെങ്കിലും നടത്തിയോ എന്ന് ചോദിച്ചാല്‍ അങ്ങനൊന്ന് ഓര്‍മയില്‍പോലും ഇല്ലെന്നാണ് നാട്ടുകാരുടെ മറുപടി.

കഴിഞ്ഞ ദിവസങ്ങളില്‍ തുടര്‍ച്ചയായി മഴപെയ്തതതോടെ പാലത്തിന്റെ മേല്‍ഭാഗത്തെ കോണ്‍ഗ്രീറ്റ് പുഴയിലേക്ക് പൊളിഞ്ഞുവീണു.   തകര്‍ന്ന പാലത്തിലേക്ക് സിപിഎം അണികള്‍ പ്രതിഷേധപ്രകടനം നടത്തി.  മഴ തുടര്‍ന്നാല്‍ അവശേഷിക്കുന്ന ഭാഗം കുടി തകര്‍ന്നുവീഴമെന്ന ആശങ്കയിലാണ് നാട്ടുകാര്‍.

MORE IN CENTRAL
SHOW MORE
Loading...
Loading...